0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

അതുകൊണ്ട് ഈ ആഴ്ച നമുക്ക് ടൗൺ മൊത്തം ഒന്ന് കറങ്ങാം നിനക്ക് ടൗണിലെ എല്ലാ സ്ഥലങ്ങളും കാണുകയും ഇവിടത്തെ സ്ഥലപ്പേരും, കെട്ടിടങ്ങളും, ഷോപ്പുകളുംഎല്ലാം എവിടെയാണെന്ന് കണ്ടു മനസ്സിലാക്കുകയും ഈ ടൗണിലുള്ള മൊത്തം കാര്യങ്ങളും നേരിട്ട് കണ്ടറിയാനും കഴിയും. അടുത്ത അധ്യാന വർഷം മുതൽ ഞാൻ സ്കൂളിൽ ഇല്ല അതെല്ലാം മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ നിന്നെയും കൊണ്ട് നേരത്തെ വന്നത് ഇങ്ങനെ വരുമ്പോൾ ആദ്യത്തെ ആഴ്ച ടൗണിൽ കറങ്ങി എല്ലാം നേരിട്ട് കാണിച്ച് മനസ്സിലാക്കി തരാൻ സമയം കിട്ടും.അടുത്തയാഴ്ച അതുപോലെ സ്കൂളിലെ എല്ലാറ്റിനെയും കുറിച്ചും കാണിച്ച് ഏൽപ്പിക്കാനും പറ്റും അപ്പൊ ഇനി നമുക്ക് സമയം കളയാനില്ല എന്നാൽ നമുക്കിനി ടൗണിലോട്ട് ഇറങ്ങാം.

ഷമീർ : ശരി

( ഇരുവരും ടൗണിൽ ചെന്ന് ഉച്ച ഭക്ഷണം കഴിച്ചശേഷം ടൗണിന്റെ പല ഭാഗത്തും ഒന്ന് കറങ്ങി നേരെ തിയേറ്ററിൽ പോയി മോഹൻലാലിന്റെ നരസിംഹം സിനിമ കണ്ട ശേഷം വീണ്ടും ടൗണിന്റെ മറ്റു പലഭാഗത്തും കൂടി ചുറ്റിനേരെ ടൗണിലെ പാർക്കിൽ വന്നിരുന്നു)

ജോയിച്ചൻ: എങ്ങനെയുണ്ട് പാർക്ക് കാണാൻ ?

ഷമീർ : കാണാൻ നല്ല ഭംഗിയുണ്ട് നല്ല അന്തരീക്ഷം ഇവിടെ ഇരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്

ജോയിച്ചൻ : ഞാൻ പോയാലും നിനക്ക് തോന്നുമ്പോഴൊക്കെ ഇവിടെ വന്നിരിക്കാം. ഈ പാർക്കിൽ കയറാൻ പ്രത്യേകിച്ച് ടിക്കറ്റ് എടുക്കുകയൊന്നും വേണ്ട ടൗണിലെ എല്ലാവരും വിശ്രമിക്കാനും, ഉല്ലസിക്കാനും ഒക്കെ വരുന്ന ഇടമാ ഇത്. നിനക്ക് സിനിമ ഇഷ്ടമായോ?

ഷമീർ : ഇഷ്ടമായി,ഞാൻ ആദ്യമായിട്ടാണ് പുതിയ സിനിമ റിലീസ് സമയത്ത് കാണുന്നത്. ഇവിടുത്തെ തിയേറ്റർ ഒക്കെ കാണാൻ

💬 Comments

View all comments