Chapter Title : അവൻ 2 [TBS]
എന്താ ഇങ്ങനെ?
ജോയിച്ചൻ : നിനക്ക് കണ്ടിട്ട് എന്ത് തോന്നുന്നു
ഷമീർ : കണ്ടിട്ട് ക്ലാസ് മുറികൾ അല്ലെന്ന് മനസ്സിലായി
' നീ വാ ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞുകൊണ്ട് ജോയിച്ചൻ ഷമീറിനെ കൂട്ടി ഉള്ളിലൂടെ പതുക്കെ നടന്നു'
ജോയിച്ചൻ : സ്കൂളിന്റെ ഈ രണ്ടാം നില ക്ലാസ് മുറികൾ ആക്കാനും പരിപാടികൾ ഉണ്ടെങ്കിൽ നടത്താനും പറ്റുന്ന രീതിയിലാണ് പണിതിട്ടുള്ളത്.പുറത്തു മഴയോ മറ്റ് അസൗകര്യങ്ങളോ ഉണ്ടാകുമ്പോൾ പുറത്തെ സ്റ്റേജിൽ വച്ച് പരിപാടികൾ നടത്താൻ പറ്റില്ല അത്തരം സന്ദർഭങ്ങളിൽ ഇവിടെ ഈ സ്റ്റേജിലാണ് പരിപാടികൾ നടത്താറ്. ഇനി ക്ലാസുകൾ നടത്താൻ ആണെങ്കിൽ ഇവിടെ ക്ലാസ് മുറികൾ ആക്കുകയും ചെയ്യാം
ഷമീർ :അതെങ്ങനെ?
ജോയിച്ചൻ : കാണിച്ചുതരാം, ചുമരിനോട് ചേർത്ത് മടക്കി വെച്ചിരിക്കുന്ന ഈ മരത്തിന്റെ ഷീറ്റുകൾ കണ്ടോ? ഇത് പരസ്പരം ബിജാവൂരികൾ ഉപയോഗിച്ച് കൂട്ടിച്ചേർത്തതാണ് ഇതിന്റെ മുകളിലത്തെ ഷീറ്റ് പിടിച്ചു വലിച്ചാൽ ബെൽറ്റ് നിവർന്നു വരുന്നതുപോലെ നിവർന്നു വരും അതിന്റെ താഴെയുള്ള എല്ലാ ഷീറ്റുകളോടും കൂടി ഈ ചെറിയ ഇരുമ്പ് പൈപ്പിന്റെ ചുവട്ടിലൂടെ എന്നിട്ട് ഈ ചെറിയ ഇരുമ്പ് പൈപ്പിലുള്ള ഈ ക്ലിപ്പിൽ അതിലെ നട്ടും, ബോൾട്ടും ഇട്ടു മുറുക്കിയാൽ അതൊരു ക്ലാസ് റൂം ആയി തിരിക്കാം ഈ മരത്തിന്റെ ഷീറ്റുകൾ ചുമരിന് പകരം തിരിക്കാൻ ഉള്ളതാണ്
' ഇങ്ങനെ പറഞ്ഞു നടക്കുമ്പോഴേക്കും അവർ ഹാളിന്റെ നടുവിൽ എത്തിത്തുടങ്ങിയിരുന്നു. ജോയിച്ചൻ അവിടെനിന്ന് രണ്ടാമത്തെ വാതിലിന് അടുത്തുള്ള ഷീറ്റിന്റെ സൈഡിൽ പിടിച്ചു വലിച്ചു കൊണ്ട് നേരെ ഇടതു ചുമരിന്റെ അടുത്തോട്ട് കൊണ്ടുപോയതും അതിന്റെ താഴെയുള്ള എല്ലാ ഷീറ്റുകളും ഒന്നിന്
💬 Comments
View all comments