0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ഞാൻ മുകേഷേട്ടനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്

മദർ: വൈകുന്നേരം പോകുന്നതിനു മുമ്പ് ജോയ് എന്നെ കണ്ടിട്ട് പോയാൽ മതി ഞാനാ കുട്ടിക്ക് താമസിക്കാൻ ഒരു ഇടം കണ്ടിട്ടുണ്ട് നമുക്ക് ആദ്യം അത് ശരിയാകുമോ? എന്ന് നോക്കാംഅതിനുശേഷം മതി മുകേഷിനെ കാണുന്നത്

ജോയിച്ചൻ : ഉവ്വോ? എവിടെയാ?

മദർ: ഞാനത് വൈകുന്നേരം പറയാം ജോയ് ഇപ്പോൾ പൊയ്ക്കോളൂ എന്നിട്ട് പറഞ്ഞപോലെ വൈകുന്നേരം വരും അപ്പോഴേക്കും ഞാൻ ഒന്നുകൂടി മറ്റുള്ളവരുമായി ആലോചിക്കട്ടെ

( വൈകുന്നേരം ജോയിച്ചൻ മദറിനെ കണ്ടു )

ജോയിച്ചൻ : പെയിന്റ് പണിയെല്ലാം ഏകദേശം തീരാറായി സ്കൂൾ തുറക്കാറായതുകൊണ്ടും അവർക്ക് വേറെ വർക്ക് ഉള്ളതുകൊണ്ടും വേഗം തീർക്കുകയാണെന്ന് പറയാം ഇനി കഷ്ടി ഒരു ദിവസം കൂടി കഴിഞ്ഞാൽ പണി തീർത്തു പണിക്കാര് പോകും അവരുടെ പൈസ ബാക്കി അപ്പോൾ കൊടുക്കാം നാളെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇനി പെയിന്റ് അടിക്കാൻ ബാക്കിയുള്ളത് അത് നാളെ കൊണ്ട് തീർന്നില്ലെങ്കിൽ ചിലപ്പോൾ ഒരു ദിവസം കൂടി എടുക്കും

മദർ: അതെല്ലാം അതിന്റെ രീതിക്ക് തന്നെ നടക്കട്ടെ ഞാനിന്ന് ഗാർഡൻ നോക്കി. ഹോ അവിടെയെല്ലാം നല്ല ഭംഗിയിലും അടുക്കും ചിട്ടയിലും എല്ലാ ചെടിച്ചട്ടികളും വെച്ച് പൊട്ടിയതെല്ലാം മാറ്റി പുല്ലും അധികം വളർന്ന ചെടിയുടെ കൊമ്പുകളും എല്ലാം വെട്ടി തൂത്തു വൃത്തിയാക്കി നല്ല മനോഹരമാക്കി ഒരുക്കിയിട്ടുണ്ട്. എനിക്ക് ഗാർഡൻ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ആ കുട്ടി ഗാർഡൻ ഉള്ളിലുള്ള ആ മതിലും, തിണ്ണയിലും എല്ലാം പെയിന്റ് അടിക്കുകയായിരുന്നു ചോദിച്ചപ്പോൾ പെയിന്റ് പണിക്കാരുടെ കയ്യിൽ നിന്ന് ബ്രഷും ബക്കറ്റും വാങ്ങിച്ചാണ്

💬 Comments

View all comments