0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ചെയ്യുന്നതെന്ന് പറഞ്ഞു ഏതായാലും സ്കൂൾ പെയിന്റ് അടിക്കുകയല്ലേ ഗാർഡന്റെ ചെറിയ മതിലും, തിണ്ണയിലും ഒന്നും പെയിന്റ് അടിക്കാൻ അവരുടെ കരാറിൽ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ അത് ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് വാങ്ങിച്ചതാണ് അത്രയേ. സ്കൂളിൽ വരുന്ന ആര് കണ്ടാലും ഇപ്പോൾ നമ്മുടെ ഗാർഡൻ ഒന്ന് നോക്കും നല്ലൊരു മാറ്റമുണ്ട് ഗാർഡനിൽ

ജോയിച്ചൻ : മദർ വൈകുന്നേരം പറയാമെന്ന് പറഞ്ഞിരുന്നു എല്ലാവരോടും ആലോചിച്ചിട്ട് അതെന്തായി

മദർ: ആ കുട്ടിക്ക് ഞാൻ കണ്ടെത്തിയ താമസം ഇടത്തെക്കുറിച്ച് മറ്റ് സിസ്റ്റേഴ്സിനോട് ആലോചിച്ചപ്പോൾ അവരത് വേണോ? എന്നാ ചോദിച്ചത് പിന്നെ ജോയി കൊണ്ടുവന്ന കുട്ടി ആയതുകൊണ്ടും ഞാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ പിന്നെ എല്ലാം എന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്നായി

ജോയിച്ചൻ : ഇപ്പോഴും മദർ എവിടെയാണെന്ന് പറഞ്ഞില്ല

മദർ: നമ്മുടെ രണ്ടാം നിലയിലെ അറ്റത്തുള്ള മേക്കപ്പ് റൂമിലെ അതിൽ ഒരാൾക്ക് സുഗമമായി താമസിക്കാം അത് ഈ കുട്ടിക്ക് തുറന്നു കൊടുക്കാം ജോയ് എന്തുപറയുന്നു

ജോയിച്ചൻ : അത് കൊള്ളാം അതാവുമ്പോൾ അവൻ എപ്പോഴും സ്കൂളിൽ തന്നെ കാണുമല്ലോ? മദറിന്റെ വിളിപ്പുറത്ത് ഇത്രയും നല്ല സുരക്ഷിതത്വം സൗകര്യമുള്ള താമസ യോഗ്യമായ ഒരു മുറി ആകുമ്പോൾ നമുക്കത് അവൻ കൊടുക്കാം ഞാൻ അവനെ വിളിക്കാം മദർ തന്നെ നേരിട്ട് പറഞ്ഞോളൂ

( ജോയിച്ചൻ ഷമീറിനെ അകത്തോട്ട് വിളിച്ചു )

മദർ: ഷമീർ ഗാർഡൻ നല്ല മനോഹരമാക്കിയിട്ടുണ്ട് ട്ടോ എനിക്കിഷ്ടപ്പെട്ടു

ജോയിച്ചൻ : അതിനു സമ്മാനം എന്നോണം മദർ നിനക്ക് മുകളിലെ ഞാൻ കാണിച്ചു തന്ന മേക്കപ്പ് റൂം നിനക്ക് താമസിക്കാൻ വേണ്ടി

💬 Comments

View all comments