0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 182K

നിഗൂടത നിറഞ്ഞ ചിരിയോടെ അവൾ ഓർത്തു…

ചിന്തകൾക്കിടയിൽ എപ്പഴോ സുലോചന ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

പിറ്റേന്ന്

പുറത്ത് നേരിയ തണുപ്പുണ്ടായിരുന്നു. മംഗലശേരി തറവാട്ടിന്റെ നടുമുറ്റത്തേക്ക് പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങൾ പതിച്ചുതുടങ്ങി. പതിവിലും നേരത്തെ അഭിജിത്ത് ഉറക്കമുണർന്നു.കട്ടിലിൽനിന്ന് എഴുന്നേറ്റ അവൻ ആദ്യം തന്നെ മൊബൈലിൽ സമയം നോക്കി. ആറുമണി കഴിഞ്ഞിരിക്കുന്നു.

"ഇന്ന് വൈകാൻ പാടില്ല."

സ്വയം പറഞ്ഞുകൊണ്ട് അവൻ ബാത്റൂമിലേക്ക് നടന്നു.

കുളിയെല്ലാം കഴിഞ്ഞ് ഗ്രെ കളർ ഫോർമൽ ഷർട്ടും കറുത്ത പാന്റ്സും ധരിച്ചു. മുടി ചീകി ഒതുക്കി. കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം ഒന്ന് നോക്കി. പുതിയൊരു ആത്മവിശ്വാസം അവന്റെ മുഖത്ത് പ്രകടമായിരുന്നു.

മേശപ്പുറത്തിരുന്ന വാച്ച് കൈയിൽ കെട്ടി ലാപ്ടോപ്പും ബാഗിലാക്കി അവൻ മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.

താഴെയെത്തിയപ്പോൾ ശോഭ അടുക്കളയിൽ തിരക്കിലായിരുന്നു.

"അമ്മേ..."

വിളി കേട്ട് അവൾ തിരിഞ്ഞുനോക്കി.

"ആഹാ, നീ പോവാൻ റെഡി ആയോ?"

അവൻ ചിരിച്ചു.

"ചായ കുടിച്ചിട്ട് പൊ മോനേ?"

"വേഗം തന്നാൽ കുടിക്കാം, എട്ടരയ്ക്ക് ഓഫീസിൽ എത്തണം."

ശോഭ അവന് ചായയും ഭക്ഷണവും എടുത്തുകൊടുത്തു.

"ആദ്യത്തെ ദിവസമായതുകൊണ്ട് കുറച്ച് നേരത്തെ പോകുന്നതാണ് നല്ലത്."

"അതെ."

അപ്പോഴേക്കും അനഘയും ഉറക്കച്ചടവോടെ അടുക്കളയിലേക്ക് വന്നു.

"ഗുഡ് മോണിംഗ്, മിസ്റ്റർ മാനേജർ!"

"ഗുഡ് മോണിംഗ് ചേച്ചീ."

“ചുള്ളൻ ആയല്ലോ”

അവൾ അവന്റെ ഷർട്ടിന്റെ കോളർ നേരെയാക്കിക്കൊണ്ട് പറഞ്ഞു.

" പക്ഷേ മുഖത്ത് കുറച്ച് ഗൗരവം വേണം. അല്ലെങ്കിൽ സ്റ്റാഫ് ആരും പേടിക്കില്ല."

"അയ്യോ, എനിക്ക് അവരെ പേടിപ്പിക്കാനൊന്നും ഉദ്ദേശമില്ല."

"അതൊക്കെ അവിടെ ചെന്നിട്ട് താനേ പഠിച്ചോളും."

മൂവരും ചിരിച്ചു.

ചായ കുടിച്ച് കഴിഞ്ഞ് ബാഗുമെടുത്ത് അഭി പുറത്തേക്കിറങ്ങി.അപ്പോഴാണ്

💬 Comments

View all comments