0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 182K

വരാന്തയിൽ രാമകൃഷ്ണൻ നായർ നിൽക്കുന്നത് കണ്ടത്.

"മുത്തശ്ശാ..."

"ആഹാ, ഇറങ്ങുകയാണോ?"

"അതെ."

"എന്നാൽ മോൻ എന്റെ കൂടെ ഒന്ന് വാ."

അയാൾ അവനെയും കൂട്ടി വീടിന്റെ വശത്തുള്ള വലിയ കാർപോർച്ചിലേക്ക് നടന്നു.അവിടെ പഴയൊരു ബൈക്ക് മൂടിയിട്ട് വെച്ചിരുന്നു.രാമകൃഷ്ണൻ നായർ അതിന്റെ മുകളിലുണ്ടായിരുന്ന കവർ പതുക്കെ മാറ്റി.

ഒരു പഴയ ബ്ലാക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റ്! ക്രോം ഫിനിഷിലുള്ള ഭാഗങ്ങൾ. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്തിട്ടുണ്ട്,

അഭിജിത്ത് അത്ഭുതത്തോടെ അതിലേക്ക് നോക്കി.

"ഇത്..."

"എന്റെ പഴയ ബുള്ളറ്റാണ്, കുറേ വർഷം ഞാൻ ഉപയോഗിച്ചതാണ്. ഇപ്പോൾ അധികം ഓടിക്കാറില്ല. വെറുതെ ഇവിടെ കിടക്കുകയാണ്."

അഭിജിത്ത് ബൈക്കിനടുത്തേക്ക് ചെന്നു. ഹാൻഡിലിലും ടാങ്കിലും കൈ ഓടിച്ചു.

"നല്ല വണ്ടിയാണല്ലോ മുത്തശ്ശാ!"

"നിനക്ക് ഇഷ്ടമായോ?"

"ഒരുപാട്."

"എന്നാൽ ഇത് ഇനി നിന്റേതാണ്."

അഭിജിത്ത് പെട്ടെന്ന് മുത്തച്ഛന്റെ മുഖത്തേക്ക് നോക്കി.

"എന്റെയോ?"

"അതെ. നിന്റെ ആദ്യത്തെ ജോലിദിവസത്തിന് എന്റെ വക ഒiരു സമ്മാനം."

"അയ്യോ, മുത്തശ്ശാ…"

"ഈ വണ്ടിയിൽ ഞാൻ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അതുപോലെ നീയും നിന്റെ ജീവിതത്തിലെ പുതിയ യാത്രകൾ ഇതിൽ തുടങ്ങ്." അവനെ പറയാൻ അനുവദിക്കാതെ രാമൻ തുടർന്നു.

അഭിജിത്തിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.

"താങ്ക്യൂ മുത്തശ്ശാ."

അവൻ രാമകൃഷ്ണൻ നായരെ കെട്ടിപ്പിടിച്ചു.

"ശ്രദ്ധിച്ച് ഓടിക്കണം.”

"ശരി മുത്തശ്ശാ."

കുറച്ചുനേരം ബൈക്ക് പരിശോധിച്ചശേഷം അഭിജിത്ത് ഹെൽമറ്റ് ധരിച്ചു.

"എന്നാൽ ഞാൻ ഇറങ്ങട്ടെ."

"പോയിട്ട് വാ മോനേ. എല്ലാം നന്നായി വരും."

രാമകൃഷ്ണൻ നായരുടെ അനുഗ്രഹം വാങ്ങിയശേഷം അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.റോയൽ എൻഫീൽഡിന്റെ ആ ഗാംഭീര്യമുള്ള ശബ്ദം മുഴക്കികൊണ്ട്

💬 Comments

View all comments