Chapter Title : അവൻ 2 [OG]
ചെയ്യാനായി ഉണ്ടായിരുന്നു.
"നമ്മുടെ കമ്പനിയിൽ അക്കൗണ്ട്സ് വളരെ പ്രധാനപ്പെട്ട വിഭാഗമാണ്. ഓരോ പ്രോജക്ടിന്റെയും ചെലവും വരുമാനവും കൃത്യമായി നിരീക്ഷിക്കണം. ഒരു ചെറിയ പിഴവ് പോലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാം."
രാജീവിന്റെ വാക്കുകൾ അഭിജിത്തിന്റെ മനസ്സിൽ പതിഞ്ഞിരുന്നു അതിനാൽ തന്നെ വളരെ ശ്രദ്ധയോടെയാണ് അവൻ ഓരോ കാര്യങ്ങളും ചെയ്തത്.
അതിനുശേഷം രാജീവ് അവനെ കമ്പനിയിലെ വിവിധ വിഭാഗങ്ങളിലേക്ക് പരിചയപ്പെടുത്തി.അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാർ, പ്രോജക്ട് മാനേജർമാർ, HR വിഭാഗം, അഡ്മിനിസ്ട്രേഷൻ ടീം എന്നിവരെയെല്ലാം പരിചയപ്പെട്ടു.
"ഇതാണ് നമ്മുടെ പുതിയ അസിസ്റ്റന്റ് മാനേജർ അഭിജിത്ത്."
രാജീവ് പരിചയപ്പെടുത്തുമ്പോൾ പലരും പുഞ്ചിരിയോടെ കൈകൊടുത്തു.
"വെൽക്കം ടു മംഗലശേരി ഗ്രൂപ്പ്."
അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ എക്സിക്യൂട്ടീവായ മനോജ് പറഞ്ഞു.
"താങ്ക്യൂ."
ഉച്ചയോടെ അഭിജിത്ത് തന്റെ ക്യാബിനിലേക്ക് തിരിച്ചെത്തി.
മേശപ്പുറത്ത് രാജീവ് നൽകിയിരുന്ന ചില ഫയലുകൾ തുറന്നുനോക്കി.
അവൻ ഓരോ കണക്കുകളും ശ്രദ്ധയോടെ പരിശോധിച്ചു.ചില കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ അവൻ അവ പ്രത്യേകം കുറിച്ചുവെച്ചു.
അൽപ്പസമയത്തിനുശേഷം രാജീവ് അവന്റെ ക്യാബിനിലേക്ക് വന്നു.
"എന്താ അഭിജിത്ത്, ആദ്യത്തെ ദിവസം എങ്ങനെയുണ്ട്?"
"നല്ല അനുഭവമാണ് സർ. കുറച്ചധികം കാര്യങ്ങൾ പഠിക്കാനുണ്ട്."
"പെട്ടന്ന് പഠിച്ചാൽ അഭിജിത്തിന് അത്രത്തോളം കാര്യങ്ങൾ എളുപ്പമാവും. പിന്നെ ആ ഫയൽ നോക്കിയോ?"
"നോക്കി സർ. അതിൽ രണ്ട് പ്രോജക്ടുകളിലെ ചെലവുകണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടിട്ടുണ്ട്. ഒന്ന് വീണ്ടും പരിശോധിക്കണമെന്ന് തോന്നുന്നു."
രാജീവ് ഫയൽ വാങ്ങി നോക്കി.
"ഹും... നന്നായിട്ടുണ്ട്. ആദ്യദിവസം തന്നെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയല്ലോ."
അഭിജിത്ത് ചിരിച്ചു.
"എനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിക്കണമെന്നാണ്
രാജീവ് അവന്റെ തോളിൽ തട്ടി.
"ഗുഡ്. അങ്ങനെയൊരു
💬 Comments
View all comments