0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 182.8K

മനോഭാവം തന്നെയാണ് വേണ്ടത്."

ആദ്യദിവസം തന്നെ ജോലിയോട് അവൻ കാണിച്ച താൽപര്യം രാജീവിന് ഇഷ്ടമായി.

അതേസമയം രാവിലെ തറവാട്ടിൽ,

അനഘ അടുക്കളയിൽ അമ്മയെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ആര്യ അവിടേക്ക് വന്നത്.

"അനഘേച്ചി"

"എന്താ ആര്യ…”

"എന്താ പരിപാടി?"

"പ്രത്യേകിച്ചൊന്നുമില്ലല്ലോ”

"എന്നാൽ ഇന്ന് നമുക്ക് പുറത്തേക്ക് പോയാലോ?"

അനഘ അവളെ നോക്കി.

"എവിടേക്ക്?"

"നമ്മുടെ നാടൊക്കെ കാണാൻ. ചേച്ചി ഇവിടെ വന്നിട്ട് വീടും പരിസരവും അല്ലാതെ നമ്മുടെ നാടൊന്നും കണ്ടിട്ടില്ലോ.

"അത് കൊള്ളാം. എനിക്കും ഇവിടൊക്കെ ഒന്ന് ചുറ്റി കാണണമെന്നുണ്ട്.”

"എന്നാ നമ്മക്ക് പോവാം”

അപ്പോഴേക്കും ആരതി അവിടേക്ക് വന്നു.

"എന്താ രണ്ടുപേരും കൂടി ഒരു രഹസ്യ ചർച്ച?"

" അനഘേച്ചിയെ നമ്മുടെ നാടൊക്കെ കാണിക്കാൻ കൊണ്ടുപോകുന്ന കാര്യം പറയുകയായിരുന്നു."

"ആഹാ! എന്ന ഞാനും വരും."

മൂവരും പുറത്ത് പോകാൻ റെഡിയായി, അരുണിമയെയും അശ്വതിയെയും വിളിച്ചെങ്കിലും അവർ മറ്റു ജോലിയുണ്ടെന്ന് പറഞ്ഞ് പോയില്ല.

അനഘ ഇളം പിങ്ക് നിറത്തിലുള്ള ചുരിദാറും അതിന് ചേരുന്ന ദുപ്പട്ടയും ധരിച്ചിരുന്നു. ആര്യ നീല നിറത്തിലുള്ള കുർത്തിയും ആരതി ഒരു ലളിതമായ കോട്ടൺ ചുരിദാറുമായിരുന്നു ധരിച്ചിരുന്നത്.

"എന്നാൽ പോയാലോ?"

ആരതി ചോദിച്ചു.

"പോകാം."

മൂവരും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.

അവരെ കണ്ട അമ്പിളി ചോദിച്ചു.

"എങ്ങോട്ടാ മക്കളേ?"

"അമ്മേ, അനഘേച്ചിയെ നമ്മുടെ നാടൊക്കെ കാണിക്കാൻ കൊണ്ടുപോകുകയാണ്."

ആരതി മറുപടി പറഞ്ഞു.

"ആഹാ, നല്ല കാര്യം. സൂക്ഷിച്ച് പോയിട്ട് വാ."

"ശരി അമ്മായി."

അനഘ ചിരിച്ചുകൊണ്ട് മറുപടി നൽകി.

അവർ കാറിൽ കയറി, ആര്യ തന്നെയാണ് വണ്ടി ഓടിക്കുന്നത്, ഗേറ്റ് കടന്ന് വാഹനം പ്രധാന റോഡിലേക്ക്

💬 Comments

View all comments