Chapter Title : അവൻ 2 [OG]
പ്രവേശിച്ചു.
വഴിയരികിലെ പച്ചപ്പും
തെങ്ങിൻതോപ്പുകളും ചെറിയ വീടുകളും കടന്നുപോകുമ്പോൾ അനഘ കൗതുകത്തോടെ പുറത്തേക്ക് നോക്കുകയായിരുന്നു.
"എന്ത് ഭംഗിയാണല്ലേ ഈ സ്ഥലം!"
അവൾ പറഞ്ഞു.
"ഇതൊക്കെ എന്ത് . ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു." ആരതി
ആദ്യം അവർ ഗ്രാമത്തിലെ പഴയൊരു അമ്പലത്തിലേക്കാണ് പോയത്.

അമ്പലത്തിന് ചുറ്റുമുള്ള വലിയ ആൽമരവും അതിനടുത്തുള്ള കുളവും ശാന്തമായ അന്തരീക്ഷവും അനഘയ്ക്ക് ഒരുപാട് ഇഷ്ടമായി.
"ഇവിടെ വരുമ്പോൾ എന്തോ ഒരു പ്രത്യേക സമാധാനം തോന്നുന്നു."
അവൾ പറഞ്ഞു.
അവിടെ കുറച്ചുനേരം ചെലവഴിച്ചശേഷം അവർ അടുത്തുള്ള പാടശേഖരത്തിലേക്ക് പോയി. കാറ്റിൽ ഇളകിയാടുന്ന നെൽച്ചെടികളും ദൂരെയുള്ള മലനിരകളും ചെറിയ നീർച്ചാലുകളും ചേർന്നപ്പോൾ ആ കാഴ്ച മനോഹരമായിരുന്നു.അനഘ കാറിൽനിന്നിറങ്ങി വഴിയരികിലൂടെ കുറച്ചുദൂരം നടന്നു..അവിടെനിന്ന് അവർ ഒരു ചെറിയ കുന്നിൻപ്രദേശത്തേക്ക് യാത്ര തുടർന്നു.കുന്നിന്റെ മുകളിൽനിന്ന് നോക്കിയപ്പോൾ താഴെ പരന്നുകിടക്കുന്ന ഗ്രാമത്തിന്റെ മനോഹരമായ കാഴ്ച കാണാമായിരുന്നു.
"വൗ...!"
അനഘ അറിയാതെ പറഞ്ഞുപോയി.
"ഇതാണ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച ."
ആര്യ അഭിമാനത്തോടെ പറഞ്ഞു.
“നമ്മുക്ക് ഒരു സെൽഫി എടുത്താലോ”
പറയുന്നതിനോടൊപ്പം തന്നെ ആരതി തന്റെ ഐഫോൺ ന്റെ ക്യാമറ ഓൺ ആക്കിയിരുന്നു.മൂന്ന് പേരും ചേർന്ന് നിന്ന് ഒരു 10-20 ഫോട്ടോ എങ്കിലും എടുത്ത് കാണും, ആദ്യമുണ്ടായിരുന്ന ചെറിയൊരു അപരിചിതത്വം ഇതിനോടകം തന്നെ മാറിയിരുന്നു. ആരതിയുടെ തമാശകളും ആര്യയുടെ സംസാരവും അനഘയെ കൂടുതൽ സന്തോഷവതിയാക്കി.
"അനഘേച്ചിക്ക് ഞങ്ങടെ നാടൊക്കെ ഇഷ്ടായോ?"
ആര്യ ചോദിച്ചു.
"ഇത്രയും അടിപൊളി നാട് എങ്ങനെ ഇഷ്ടപെടാതിരിക്കും, ഈ നാടും എന്റെ ഈ രണ്ട് അനിയത്തിമാരും എല്ലാം അടിപൊളിയല്ലേ “ ആരതിയുടെ കവിളിൽ നുള്ളിക്കൊണ്ട് അനഘ
💬 Comments
View all comments