Chapter Title : അവൻ 2 [OG]
ആര്യേച്ചീ?
നാളെ ഒരു കല്യാണത്തിന് പോകാനുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണമാണ്.
നീ എന്റെ കൂടെ വരുമോ?
ഞാനോ? എവിടേക്കാ?
കുറച്ച് ദൂരമുണ്ട്. ഇവിടെനിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്.
എനിക്കാണെങ്കിൽ അത്ര ദൂരം വണ്ടി ഓടിച്ചു പരിചയം ഒന്നുമില്ല, ഒറ്റയ്ക്ക് പോകാനും ഒരു മടി, നീ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി അതാ ചോദിച്ചത്.
അതിനെന്താ ആര്യേച്ചീ. ഞാൻ വരാം.
ശരിക്കും? എന്നാൽ രാവിലെ പത്ത് മണിക്ക് റെഡിയായിക്കോ.
ഓക്കെ. ഗുഡ് നൈറ്റ്.
ഫോൺ താഴെവെച്ച് അഭിജിത്ത് ചെറുതായി ചിരിച്ചു.
ആര്യ അവനെക്കാൾ പ്രായത്തിൽ മുതിർന്നവളാണെങ്കിലും ഇതിനോടകം തന്നെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. വീട്ടിലെ മറ്റുള്ളവരെപ്പോലെ തന്നെ അവളും അവനോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.
അടുത്ത ദിവസം രാവിലെ.
സമയം ഒമ്പതര.
അഭിജിത്ത് കുളിച്ച് ഒരു ലൈറ്റ് ബ്ലൂ ജീൻസും വെള്ള ഷർട്ടും ധരിച്ച് താഴേക്ക് വന്നു.
അടുക്കളയിൽ അനഘയും ശോഭയും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"എങ്ങോട്ടാ രാവിലെ തന്നെ ഒരുങ്ങിക്കെട്ടി?"
അനഘ അവനെ കണ്ടതും ചോദിച്ചു.
"ഒരു കല്യാണത്തിന് പോകാനുണ്ട്."
“ആരുടെ കല്യാണം?"
"ആര്യേച്ചിയുടെ ഫ്രണ്ടിന്റെ."
"ഓഹോ... അപ്പോൾ ഇപ്പോൾ ആര്യയും നീയും വലിയ കൂട്ടായല്ലോ?"
അനഘയുടെ മുഖത്ത് ഒരു കുസൃതിച്ചിരി തെളിഞ്ഞു.
"അതിന്?"
"ഒന്നുമില്ലേ..."
"ചേച്ചീ, തുടങ്ങിയോ?"
അഭിജിത്ത് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അപ്പോഴേക്കും ആര്യയും ആരതിയും അങ്ങോട്ട് വന്നു.
ആര്യ ഒരു മനോഹരമായ മെറൂൺ നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അതിന് ചേരുന്ന ദുപ്പട്ടയും ലളിതമായ ആഭരണങ്ങളും അവളുടെ വേഷത്തിന് ഭംഗി കൂട്ടി.
"അഭീ, റെഡിയായോ?"
ആര്യ ചോദിച്ചു.
“yes I am ready
💬 Comments
View all comments