0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 184.4K

“

"എന്നാൽ ഇറങ്ങിയാലോ ."

ആര്യയും അഭിജിത്തും പുറത്തേക്ക് നടന്നു.

കാർപോർച്ചിലെത്തിയപ്പോൾ അഭിജിത്ത് കാറിന്ന് നേരെ നടന്നു.

"എന്തിനാ കാറ്?"

ആര്യ ചോദിച്ചു.

"അതല്ലേ പോകാൻ എളുപ്പം."

"കാറിൽ വേണ്ട."

"പിന്നെ?"

അവൾ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിലേക്ക് നോക്കി.

"നമുക്ക് ബുള്ളറ്റിൽ പോകാം."

"ബുള്ളറ്റിലോ?"

"അതെ. കുറേ നാളായി ന്റെ ഒരാഗ്രഹാ ബുള്ളറ്റിൽ പോണന്ന് "

അഭിജിത്ത് ചിരിച്ചു.

"രണ്ട് മണിക്കൂർ യാത്രയുണ്ട് ആര്യേച്ചീ."

"അതിനെന്താ? നല്ല രസായിരിക്കും."

"ശരി. എന്നാ ഹെൽമറ്റ് എടുത്തോ."

അവൾ സന്തോഷത്തോടെ തലയാട്ടി.

പുറപ്പെടാൻ നേരം അനഘയും ആരതിയും വരാന്തയിൽ വന്നുനിന്നു.

"സൂക്ഷിച്ച് പോകണേ രണ്ടും."

അനഘ പറഞ്ഞു.

"ശരി മാഡം ."

ആര്യ മറുപടി നൽകി.

അഭിജിത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

ആര്യ പിന്നിലിരുന്ന് ഹെൽമറ്റ് ധരിച്ചു.

"പോയാലോ?"

"പോകാം."

ബുള്ളറ്റ് പതുക്കെ ഗേറ്റ് കടന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ആര്യയുടെ കൈ അവന്റെ തോളിൽ അമർന്നിരുന്നു .പ്രഭാതത്തിലെ നല്ല കാലാവസ്ഥയായിരുന്നു. ആര്യ യാത്ര നന്നായി ആസ്വദിച്ചു.

ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞ്,

വഴിയിൽ ഒരു ചെറിയ ചായക്കട കണ്ടപ്പോൾ അഭിജിത്ത് ബൈക്ക് നിർത്തി.

"ചായ കുടിച്ചാലോ?"

"നല്ല ഐഡിയ."

ഇരുവരും കടയിലേക്ക് കയറി.

"രണ്ട് ചായ."

അഭിജിത്ത് ഓർഡർ നൽകി.

ചായ കുടിക്കുന്നതിനിടയിൽ ആര്യ അവനോട് പല കാര്യങ്ങളും ചോദിച്ചു. ജോലിയെക്കുറിച്ചും ഓഫീസിലെ ആളുകളെക്കുറിച്ചും ഒക്കെ അവർ സംസാരിച്ചു.

ചായ കുടിച്ചശേഷം അവർ വീണ്ടും യാത്ര തുടർന്നു.

ഏകദേശം രണ്ട് മണിക്കൂറിനടുത്തുള്ള യാത്രയ്ക്കുശേഷം അവർ വിവാഹം നടക്കുന്ന സ്ഥലത്തെത്തി.

അത്യാവശ്യം വലിയൊരു ഓഡിറ്റോറിയമായിരുന്നു അത്. പ്രവേശനകവാടം മനോഹരമായി അലങ്കരിച്ചിരുന്നു.ബുള്ളറ്റ് പാർക്കിങ്ങിൽ

💬 Comments

View all comments