0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 184.4K

നിർത്തി ഇരുവരും അകത്തേക്ക് നടന്നു.

ആര്യയുടെ കൂട്ടുകാരി അവരെ കണ്ടതും സന്തോഷത്തോടെ അടുത്തേക്ക് വന്നു.

"ആര്യേ!"

ഇരുവരും കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവെച്ചു.

"ഇതെതാ ഈ ചുള്ളൻ, ബോയ് ഫ്രണ്ട് ആണോ ?"

കൂട്ടുകാരി അഭിജിത്തിനെ നോക്കി ചോദിച്ചു.

"പോടീ അവിടുന്ന്, ഇത് എന്റെ അനിയനാണ്, അഭിജിത്ത്."

"ഓഹ് സോറി അഭിജിത്ത്." ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു

അവർ പരസ്പരം പരിചയപ്പെട്ടു.

വിവാഹച്ചടങ്ങുകൾക്കിടെ ആര്യ തന്റെ കൂട്ടുകാരോടൊപ്പം തിരക്കിലായി. അഭിജിത്ത് കുറച്ചുനേരം അവരോടൊപ്പം നിന്നശേഷം ഓഡിറ്റോറിയത്തിന്റെ മറ്റൊരു ഭാഗത്ത് ഇരുന്നു.അൽപ്പസമയത്തിനുശേഷം ആര്യ അവന്റെ അടുത്തേക്ക് വന്നു.

"എന്താ അഭീ, ബോറടിക്കുന്നുണ്ടോ?"

"ഏയ്, ഇല്ല. നിങ്ങൾ സംസാരിച്ചോളൂ."

"എന്നാൽ വാ. ഭക്ഷണം കഴിക്കാം."

ഇരുവരും ഭക്ഷണഹാളിലേക്ക് നടന്നു.

ഭക്ഷണം കഴിച്ചശേഷം കുറച്ചുനേരം കൂടി അവിടെ ചെലവഴിച്ചു. വിവാഹവീട്ടിലെ തിരക്കുകളും ഫോട്ടോ എടുക്കലുമെല്ലാം കഴിഞ്ഞപ്പോൾ സമയം വൈകുന്നേരത്തോടടുത്തിരുന്നു.

"അഭീ, നമുക്ക് ഇറങ്ങാം."

"Okeey."

ആര്യ എല്ലാവരോടും യാത്ര പറഞ്ഞ് അഭിജിത്തിനൊപ്പം യാത്ര തിരിച്ചു.

ആകാശത്ത് നേരിയ മേഘങ്ങളുണ്ടായിരുന്നു. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു.

ബുള്ളറ്റ് സ്ഥിരമായ വേഗത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.ആദ്യമൊക്കെ ഇരുവരും വിശേഷങ്ങൾ പറഞ്ഞുകൊണ്ടാണ് യാത്ര ചെയ്തത്.

പിന്നീട് ആര്യ ക്ഷീണം കാരണം അധികം സംസാരിക്കാതെയായി.

ഏകദേശം ഒരു മണിക്കൂർ യാത്ര പിന്നിട്ടുകാണും.പെട്ടെന്നാണ് ബുള്ളറ്റിന്റെ പിൻഭാഗത്ത് എന്തോ വ്യത്യാസം അഭിജിത്തിന് അനുഭവപ്പെട്ടത്.

അവൻ വേഗം കുറച്ചു.

"എന്തുപറ്റി?"

ആര്യ ചോദിച്ചു.

"ടയറിന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു."

റോഡിന്റെ വശത്തേക്ക് ബൈക്ക് ഒതുക്കി നിർത്തിയശേഷം അഭിജിത്ത് ഇറങ്ങി പിൻടയർ പരിശോധിച്ചു.ടയർ പൂർണമായും കാറ്റുപോയ നിലയിലായിരുന്നു.

"അയ്യോ! പഞ്ചറായോ?"

ആര്യയും ഇറങ്ങി അടുത്തേക്ക് വന്നു.

💬 Comments

View all comments