0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 185K

പറഞ്ഞത്

“നിങ്ങൾക്ക് കാറിൽ പോയ പോരായിരുന്നോ”

“അതുപിന്നെ രാവിലെ ഒരാഗ്രഹത്തിന്റെ പുറത്തു ബുള്ളറ്റിൽ പോവാം എന്ന് കരുതി”

“എന്നാലും നിങ്ങൾക്കൊന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ “

“എന്റെ ഐഫോൺ ആണെങ്കിൽ ചാർജും തീർന്നു, ഇവന്റേതിൽ ആണെങ്കിൽ റെയ്ഞ്ചും കിട്ടണില്ല, കുറേ ശ്രമിച്ചിട്ട ആ ടയർ കടക്കാരനെ തന്നെ കിട്ടിയത് “

"എന്തായാലും രണ്ടു പേരും കൂടി ഞങ്ങളെ കുറേ തീ തീറ്റിച്ചു “

രാജേന്ദ്രൻ തന്റെ ദേഷ്യം പ്രകടമാക്കി

അപ്പോഴേക്കും ശോഭയും അടുക്കളയിൽനിന്ന് പുറത്തേക്ക് വന്നു.

"എന്താ മക്കളേ, ഇത്ര വൈകിയത്?"

അഭിജിത്ത് നടന്ന കാര്യങ്ങളെല്ലാം ചുരുക്കി പറഞ്ഞു.

"എന്തായാലും സുരക്ഷിതമായി തിരിച്ചെത്തിയല്ലോ, അതുമതി ."

ശോഭ ആശ്വാസത്തോടെ പറഞ്ഞു.

ഓരോരുത്തരും അവരവരുടെ ആതി പങ്കുവെച്ചു,

“ഇതൊക്കെ സത്യമാണോ എന്ന് ആർക്കറിയാം”

വളരെ പതുക്കെയല്ലാത്തതു കൊണ്ട് തന്നെ അരുണിമ പറഞ്ഞത് ആര്യ കേട്ടു.

“എന്താ… എന്താ ചേച്ചി പറഞ്ഞെ “

“ഞാൻ ഒന്നും പറഞ്ഞില്ലേ… ഇനി എന്റെ നേർക്ക് വരണ്ട “

“അല്ല ചേച്ചി എന്തോ പറഞ്ഞല്ലോ, നുണയാണെന്നോ മറ്റോ “

വിടാൻ ഉദ്ദേശമില്ലാത്ത രീതിയിൽ ആര്യ വീണ്ടും വീണ്ടും അതിൽ തന്നെ ഊന്നി

“ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ലല്ലോ അപ്പൊ എന്ത് വേണേലും പറയാലോ, ടയർ പൊട്ടീന്നൊ, വണ്ടി നിന്നുന്നോ അങ്ങനെ എന്ത് വേണേലും പറയാലോ “

“നിങ്ങളോട് ഞങ്ങൾ എന്തിന് കള്ളം പറയണം “

ആര്യയുടെ ഒച്ച പതിയെ പൊങ്ങി തുടങ്ങി,

“പിന്നേ… കണ്ടവന്റെ കൂടെ ഒക്കെ അഴിഞ്ഞാടി വന്നിട്ട് നീ എന്നോട് ചൂടാവുന്നോ “

“അരുണിമേ…”

രവീന്ദ്രൻ അവളെ വിലക്കാൻ ഒരു വിഫല ശ്രമം

💬 Comments

View all comments