Chapter Title : അവൻ 2 [OG]
ഇരുവരും റോഡരികിലെ ഒരു ചെറിയ കടയുടെ വരാന്തയിൽ കാത്തുനിന്നു.
"കാർ മതിയാരുന്നല്ലേ ."
ആര്യ പറഞ്ഞു.
“ചേച്ചിക്കല്ലാരുന്നോ ബുള്ളറ്റി പോണന്ന് നിർബന്ധം “
അഭിജിത്ത് ചിരിച്ചു.
"അത് പിന്നെ...എനിക്ക് അറിയോ ഇങ്ങനാവുന്ന്."
“ഇപ്പോ അറിഞ്ഞില്ലേ "
അവൾ അവനെ നോക്കി, ചുണ്ട് കോട്ടി തിരിഞ്ഞിരുന്നു.ഒരുമണിക്കൂറിനുശേഷം ഒരു ചെറിയ പിക്കപ്പ് വാൻ അവിടേക്ക് വന്നു നിന്നു.അതിൽനിന്ന് ഏകദേശം അമ്പത് വയസ്സ് പ്രായമുള്ള ഒരാൾ ഇറങ്ങി.
"ആരാ വിളിച്ചത്?"
"ഞാനാണ് ചേട്ടാ."
അഭിജിത്ത് അടുത്തേക്ക് ചെന്നു.
"വണ്ടി ഏതാ?"
"ദാ, ഈ ബുള്ളറ്റ്."
അയാൾ ടയർ പരിശോധിച്ചു.
" എവിടുന്നാ വരുന്നത്?"
അഭിജിത്ത് സ്ഥലത്തിന്റെ പേര് പറഞ്ഞു.
"അത്രയും ദൂരെനിന്നോ?
അയാൾ പണി ആരംഭിച്ചു.
ഏകദേശം അരമണിക്കൂറോളം എടുത്തു ടയർ ശരിയാക്കാൻ.പണി കഴിഞ്ഞപ്പോൾ അഭിജിത്ത് ചോദിച്ചതിലും കൂടുതൽ പണം നൽകി.
"ഒരുപാട് നന്ദിയുണ്ട് ചേട്ടാ."
അയാൾ പുഞ്ചിരിച്ചുകൊണ്ട് വാനിൽ കയറി.
ബുള്ളറ്റിന്റെ ടയർ വീണ്ടും
പരിശോധിച്ചശേഷം അഭിജിത്ത് യാത്ര തുടർന്നു.
പഞ്ചർ കാരണം യാത്ര ഒരുപാട് വൈകിയിരുന്നു.വഴിയിൽ ഒരു ചെറിയ ഹോട്ടലിൽ കയറി വെള്ളവും ലഘുഭക്ഷണവും കഴിച്ച ശേഷം അവർ വീണ്ടും യാത്ര തുടർന്നു.
അവസാനം രാത്രി ഒമ്പതരയോടെയാണ് തറവാടിന്റെ ഗേറ്റിന് മുന്നിലെത്തിയത്.
"ഇന്നത്തെ യാത്ര മറക്കില്ലല്ലേ?"
ബുള്ളറ്റിൽനിന്ന് ഇറങ്ങുന്നതിനിടെ ആര്യ പറഞ്ഞു.
"ഒരിക്കലുമില്ല”
ഇരുവരും ചിരിച്ചു.
ബുള്ളറ്റിന്റെ ശബ്‍ദം കേട്ട് വീട്ടിലുള്ള ഒട്ടുമിക്ക എല്ലാവരും തന്നെ പുറത്തേക്ക് വന്നിരുന്നു.
"എന്താ രണ്ടുപേരും ഇത്ര വൈകിയത്?"
രാമകൃഷ്ണൻ ചോദിച്ചു.
“ടയർ പഞ്ചറായി,ടയർ കടയൊന്നും തുറന്നിരുന്നില്ല. അവസാനം ഒരു നമ്പർ കിട്ടി വിളിച്ചാണ് ഒരാളെ വരുത്തി ശരിയാക്കിയത്."
ആര്യയാണ് അതിന് മറുപടി
💬 Comments
View all comments