0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 122.2K

കണ്ടുപിടിക്കാൻ നീയില്ലെ പിന്നെന്തിന് ഞാൻ പേടിക്കണം”

ആര്യയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അനഘ പറഞ്ഞു.

“ഹ്മ്മ്…ചിലപ്പോ ചേച്ചി പറഞ്ഞ പോലെ അവൾക്ക് എന്തേലും ബോധോദയം വന്നു നന്നായിക്കാണും, എന്നാലും ഒറ്റ അടിയിൽ ഒരാളെ ഇങ്ങനെ ഒക്കെ മാറ്റിയെടുക്കാൻ പറ്റുവോ, ചേച്ചി ഒരു സംഭവം തന്നെ”

അതും പറഞ്ഞ് ആര്യ ചിരിച്ചു.

അതുക്കെട്ട് അനഘ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു.

“വേണ്ടാ അത് വേണ്ട, ഇന്നലെ കയ്യിന്ന് പോയടി നീ കൂടിയേ ഇനി ഇത് പറയാൻ ബാക്കി ഉണ്ടായിരുന്നുള്ളു ”

അനഘ ഒരു ദീർഘനിശ്വാസം ഇട്ടു.

“അടി അവൾ ചോദിച്ചു വാങ്ങിയതാണ്, അതോർത്ത്‌ ചേച്ചി വിഷമിക്കണ്ട, ചേച്ചി കൊടുത്തില്ലെങ്കിൽ ഞാൻ കൊടുത്തേനെ”

“ആ അതെന്തോ ആവട്ടെ അതിനെ പറ്റി ഇനി ഇവിടെ ചർച്ച വേണ്ട”.

ഒരുപാടു നേരം സംസാരിച്ചതിന് ശേഷമാണ് ആര്യ മുറിവിട്ടു പോയത്.

വൈകുന്നേരം :

നേരത്തെ തീരുമാനിച്ചത് പോലെ അനഘയും അരുണിമായും അമ്പലത്തിലേക്ക് പോവാൻ ഇറങ്ങി, ആര്യയെ വിളിച്ചെങ്കിലും അവൾ വരുന്നില്ല എന്ന് പറഞ്ഞു, പെട്ടന്നാണ് അകത്തുനിന്ന് ഒരു സ്ലീവ് ലെസ്സ് ടോപ്പുമിട്ട് ഒരു സാധനം ഓടി വരുന്നത്.

“എന്നെ കൂട്ടാതെ പോവുമല്ലേ, ദുഷ്ടന്മാരെ ”

തന്റെ പരിഭവം പ്രകടിപ്പിച്ചു കൊണ്ട് ആരതി അവർക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങി.

“നിന്നെ കൂട്ടാതെ ഞങ്ങൾ പോകുവോ ന്റെ കൊച്ചു കാന്താരി”

അവളുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് അനഘ പറഞ്ഞു.

“അയ്യടാ, ഇപ്പോ എന്തൊരു സ്നേഹം,

അങ്ങനെ അവർ മൂന്നുപേരും, അമ്പലത്തിലേക്ക് യാത്രയായി, വഴിയിൽ ഉടനീളം പല കണ്ണുകളും അവരെ ആരാധനയോടെ നോക്കി, മുഖത്തെ ഐശ്വര്യവും ഭംഗിയും കൊണ്ട്

💬 Comments

View all comments