0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 122.8K

അനഘയെ വെല്ലാൻ രണ്ടുപേർക്കും പറ്റില്ലെങ്കിലും, ശരീര സൗന്ദര്യത്തിൽ അരുണിമ തന്നെയായിരുന്നു മുന്നിൽ, ഇവർ രണ്ടുപേരും കഴിഞ്ഞിട്ടേ നോട്ടം ആരതിയിൽ എത്തിയിരുന്നുള്ളു, പലരും അരുണിമയുടെ ചോരയൂറ്റി കുടിച്ചപ്പോൾ, അനഘയിൽ എല്ലാവരും മതിമറന്നു നോക്കി നിന്നുപോയി. പൊതുവെ സുന്ദരി ആയിരുന്നിട്ടും തന്നെ അതികം ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും ആരതിക്ക് അവരോട് ചെറിയ കുശുമ്പ് തോന്നാതിരുന്നില്ല.

സന്ധ്യയുടെ പൊൻവെളിച്ചം പതിയെ മാഞ്ഞുതുടങ്ങിയിരുന്നു. അമ്പല മുറ്റം നിറയെ ദീപങ്ങളുടെ പ്രകാശവും ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും സുഗന്ധവും നിറഞ്ഞുനിന്നു. ദീപാരാധന ഉണ്ടായിരുന്നതിനാൽ പതിവിലും കൂടുതൽ ഭക്തജനങ്ങൾ അന്ന് അമ്പലത്തിൽ എത്തിയിരുന്നു. ഏകദേശം അമ്പതോളം ആളുകൾ ദീപാരാധനയ്ക്കായി അവിടെ ഒത്തുകൂടിയിരുന്നു.

അവർ അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചു. ദീപാരാധന ആരംഭിക്കാൻ പോകുന്നതിനാൽ അവർ മറ്റു ഭക്തർക്കൊപ്പം വിളക്കിന് മുന്നിലായി സ്ഥാനം പിടിച്ചു.

അനഘ ഒരു ഇളം നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അരുണിമ ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിലും ആരതി തന്റെ നേവി ബ്ലൂ സ്ലീവ്ലെസ് ടോപ്പിലും വളരെ മനോഹരിയായി കാണപ്പെട്ടു.

ദീപാരാധനയ്ക്കുള്ള മണി മുഴങ്ങിയതോടെ എല്ലാവരുടെയും ശ്രദ്ധ ശ്രീകോവിലിലേക്ക് തിരിഞ്ഞു. പൂജാരി കത്തിച്ച നിലവിളക്കുമായി ദേവിക്ക് മുന്നിൽ തൊഴുതുനിന്നു. ആ സമയത്ത് അമ്പലമാകെ മണിനാദവും ഭക്തിഗാനങ്ങളും നിറഞ്ഞു.

അനഘ കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർത്ഥിച്ചു. അവളുടെ മുഖത്തെ ശാന്തതയും ഐശ്വര്യവും അവിടെ നിന്നിരുന്ന പലരുടെയും ശ്രദ്ധ ആകർഷിച്ചു.

പ്രത്യേകിച്ച് പുരുഷന്മാരിൽ പലരും ഇടയ്ക്കിടെ അവളുടെ നേരെ നോക്കുന്നുണ്ടായിരുന്നു. ചിലർ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവളെ ശ്രദ്ധിച്ചു. അരുണിമയും ആരതിയും ഒട്ടും മോശമല്ലാത്ത സൗന്ദര്യത്തിന് ഉടമകളായിരുന്നെങ്കിലും അന്നത്തെ സദസ്സിൽ കൂടുതൽ ശ്രദ്ധ നേടിയത് അനഘ തന്നെയായിരുന്നു.

ദീപാരാധന കഴിഞ്ഞ് പ്രസാദവും വാങ്ങി

💬 Comments

View all comments