Chapter Title : അവൻ 3 [OG]
അവർ മൂന്നുപേരും അമ്പലത്തിന് പുറത്തേക്ക് ഇറങ്ങി.
“ഹോ... എന്തൊരു തിരക്കായിരുന്നു ഇന്ന്.”
അനഘ മുടി ഒന്ന് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
“അതെ, ഇന്ന് പതിവിലും കൂടുതൽ ആളുണ്ടല്ലോ.”
അരുണിമ മറുപടി നൽകി.
“നിങ്ങൾ രണ്ടുപേരും വന്നതുകൊണ്ടായിരിക്കും.”
ആരതി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
“അതെന്താ?”
അനഘ സംശയത്തോടെ ചോദിച്ചു.
“അല്ല, അകത്ത് നിന്നിരുന്ന ആണുങ്ങളൊക്കെ നിങ്ങൾ രണ്ടുപേരെയും നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടിരുന്നു.”
ആരതി പറഞ്ഞതും അനഘ പൊട്ടിച്ചിരിച്ചു.
“നീ അതും ശ്രദ്ധിച്ച് ഇരിക്കയായിരുന്നോ?”
“പിന്നെ, എനിക്ക് കണ്ണൊന്നുമില്ലേ, എന്തൊരു നോട്ടമായിരുന്നു ഓരോരുത്തരും”
അങ്ങനെ തമാശകൾ പറഞ്ഞുകൊണ്ട് അവർ വീട്ടിലേക്കുള്ള നടത്തം ആരംഭിച്ചു.
അമ്പലത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴി അധികം ദൂരമില്ല. വഴിയരികിലെ മരങ്ങളിൽ നിന്ന് ചീവീടുകളുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം അവരുടെ മുഖത്തേക്ക് പതിച്ചു.
നടക്കുന്നതിനിടയിൽ അനഘ ആരതിയുടെ അടുത്തേക്ക് നീങ്ങി.
“എടാ, അശ്വതി എന്തെ വരാതിരുന്നേ…?
“അവൾക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല ചേച്ചി. വീട്ടിൽ തന്നെ ഇരിക്കാനാണ് ഇഷ്ടം.”
“അതെന്താ, അമ്പലത്തിലൊന്നും വരാറില്ലേ?”
“വല്ലപ്പോഴും വരും. പക്ഷേ പൊതുവെ ഭയങ്കര ഇൻട്രോവേർട്ട് ആണ്. അധികം ആരോടും സംസാരിക്കില്ല. എപ്പോഴും എന്തെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും.”
ആരതി പറഞ്ഞത് കേട്ട് അനഘയ്ക്ക് കൗതുകമായി.
“എന്ത് പുസ്തകമാ കൂടുതലും വായിക്കുന്നത്?”
“അതൊക്കെ ബഹിരാകാശത്തെക്കുറിച്ചുള്ള പുസ്തകങ്ങളാണ്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ആകാശം, ഗാലക്സികൾ... അങ്ങനെ എന്തൊക്കെയോ. അവൾക്ക് സ്പേസ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.”
“ആഹാ... കൊള്ളാലോ. അപ്പോ ഭയങ്കര ബുദ്ധിജീവിയാണല്ലേ?”
അനഘ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അത് പിന്നെ പറയാനുണ്ടോ! ചില സമയത്ത് അവൾ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് മനസ്സിലാവില്ല.
💬 Comments
View all comments