0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 124.3K

ചമ്മിയ ചിരിയായിരുന്നു അതിന് മറുപടി.

“അതെന്താ…”

ആരതിയുടെ സംശയം മാറിയിരുന്നില്ല.

“അതൊന്നും പിള്ളേർക്ക് പറഞ്ഞ മനസ്സിലാവില്ല, നീ പെട്ടന്ന് നടക്കാൻ നോക്ക് ഇപ്പൊത്തന്നെ ഇരുട്ടായി”

ഇനിയും നിന്നാൽ ആരതിയുടെ സംശയം കൂടും എന്ന് മനസ്സിലായ അരുണിമ അവളെ ഉന്തി തള്ളി മുന്നിൽ നടത്തിച്ചു.

അവർ വീണ്ടും നടത്തം തുടർന്നു. ഇത്രയും നാളായി പരസ്പരം അകന്നു നിന്നിരുന്ന അനഘയും അരുണിമയും ഇപ്പോൾ വളരെ സ്വാഭാവികമായി സംസാരിക്കുന്നതും ചിരിക്കുന്നതും ആരതിക്ക് അത്ഭുതമായിരുന്നു.

എന്നാൽ അരുണിമയുടെ മനസ്സിൽ മറ്റൊരു കണക്കുകൂട്ടലായിരുന്നു.അനഘയോടുള്ള ഈ അടുപ്പം എന്തിനു വേണ്ടിയാണെന്ന് അവൾക്ക് മാത്രമേല്ലേ അറിയുകയുള്ളു. ഓരോ ചിരിക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മറ്റൊരു ലക്ഷ്യമായിരുന്നു.അനഘയുടെ വിശ്വാസം നേടിയെടുക്കുക.അവളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടുക.അതിന് വേണ്ടി എന്തും ചെയ്യാൻ അവൾ തയ്യാറായിരുന്നു.

പുറമേ അനഘയോടൊപ്പം ചിരിച്ചുകൊണ്ട് നടക്കുമ്പോഴും, തന്റെ അമ്മ പറഞ്ഞ പദ്ധതിയുടെ ഓരോ ഘട്ടവും അവൾ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരുന്നു.

“ചേച്ചീ... എന്താ ആലോചിക്കുന്നത്?”

ആരതിയുടെ ചോദ്യം കേട്ടാണ് അരുണിമ ചിന്തയിൽനിന്ന് ഉണർന്നത്.

“ഏയ്... ഒന്നുമില്ലെടീ. ഓരോന്ന് ആലോചിച്ചതാ.”

“വേഗം വാ, ഒരുപാട് ഇരുട്ടായി.”

അനഘ പറഞ്ഞു.

മൂന്നുപേരും വീണ്ടും പെട്ടന്ന് തറവാട്ടിലേക്ക് നടന്നു. അവരുടെ സൗഹൃദം കണ്ടാൽ ആർക്കും അതിൽ അസ്വാഭാവികത തോന്നില്ലായിരുന്നു. പക്ഷേ ആ സൗഹൃദത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം അനഘയ്ക്ക് ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

അവർ തിരിച്ച് തറവാട്ടിൽ എത്തുമ്പോഴേക്കും അഭി വന്നിരുന്നു, അവൻ ഒരു കപ്പ്‌ ചായയുമായി ഫോണും കയ്യിൽ പിടിച്ച് ഉമ്മറത്തോട്ട് വരുമ്പോളാണ്, കയ്യും പിടിച്ചു ഗേറ്റ് കടന്നു വരുന്ന അവരെ മൂന്നുപേരെയും കാണുന്നത്, ആദ്യം അവൻ അത് അശ്വതിയാണെന്ന്

💬 Comments

View all comments