Chapter Title : അവൻ 3 [OG]
ആണ് കരുതിയത്, എന്നാൽ അടുക്കും തോറും അത് അശ്വതി അല്ല മറിച് അരുണിമ ആണെന്ന് അവനു മനസിലായി,
“ഏഹ് ഇതൊക്കെ എപ്പോ….”
മനസിലാണ് പറഞ്ഞതെങ്കിലും അത് അറിയാതെ പുറത്തു വന്നു.
“എങ്ങനാ എപ്പഴാന്ന് ഒന്നും ആർക്കും അറിയില്ല, പക്ഷെ ഇന്ന് രാവിലേ മുതൽ ഇതാണ് ഇവിടത്തെ കാഴ്ച”
അവന്റെ ചോദ്യം കേട്ടുകൊണ്ട് പുറത്തോട്ട് വന്ന ആര്യ അവന്റെ സൈഡിലായി വന്നു നിന്നുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും അവർ വീടിന് അടുത്ത് എത്തിയിരുന്നു, അഭിയെ കണ്ടുതും ഒട്ടും മൈൻഡ് ആക്കാതെ അരുണിമ കയറി പോയി, അവനോരു ഹായ് കൊട്ത്ത് ആരതിയും കയറി പോയി,
“ആ അഭി നീ വന്നോ…”
എന്ന് ചോദിച്ച് അകത്തോട്ട് പോവാൻ നോക്കിയ അനഘയുടെ കയ്യിൽ പിടിച്ച് അവൻ അവളെ അവിടെ നിർത്തിച്ചു.
“അല്ല ഇതെന്താ കഥ, നിങ്ങൾ എങ്ങനെ ഇത്ര പെട്ടന്ന് കമ്പനി ആയി ”
അവൻ തന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു.
“അതൊക്കെ ആയി”
കുറച്ചു വെയിറ്റ് ഇട്ടുകൊണ്ട് അനഘ പറഞ്ഞു.
“അതെ അതെങ്ങനെ ആയി എന്നാണ് എന്റെ ചോദ്യം”
അവൻ വിടാൻ ഭാവമില്ല.
“അത് ഞാൻ രാവിലെ തന്നെ ഒരു സോറി അങ്ങ് പറഞ്ഞു, പ്രശ്നം സോൾവ് ആയി”
“ഒരു സോറിൽ പ്രശ്നം സോൾവ് ആയെന്നോ, അവൾ നിന്റെ സോറിയും വാങ്ങി, its okeyynn പറഞ്ഞേന്നോ”
വിശ്വാസം വരാത്ത പോലെ അവൻ ചോദിച്ചു.
“പിന്നില്ലാതെ, അവൾ ഒരു പാവം ആടാ, എനിക്കും അതിന്ന മനസ്സിലായെ, മാത്രമല്ല ഇന്നലെ പറഞ്ഞതിനൊക്കെ അവൾ എന്നോടും സോറി പറഞ്ഞു”
“കണക്കുകൾ ഒന്നും അങ്ങട്ട് ശെരിയാവുന്നില്ലല്ലോ മോളേ…”
💬 Comments
View all comments