Chapter Title : അവൻ 3 [OG]
താടിക്ക് കയ്യും കൊടുത്ത് ആലോചിക്കുന്ന പോലെ ആക്ഷൻ ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“അത് തന്നെയാ ഞാനും പറയണേ, എന്തോ എവിടെയോ ഒരു തകരാറു പോലെ”
ആര്യയും അവനെ പിന്താങ്ങി.
“നിങ്ങൾക്ക് രണ്ടിനും വട്ടാ, നിങ്ങൾ ഇവിടെ അതും ആലോചിച്ച് ഇരിക്ക്, എനിക്ക് വേറെ പണി ഉണ്ട്”
അതും പറഞ്ഞ് അവരെ രണ്ടിയെന്നും പുച്ഛിച്ചിട്ട് അനഘ അകത്തോട്ട് കയറി പോയി.
രാത്രി ഭക്ഷണത്തിനുശേഷം സമയം പത്തരയോടടുത്തിരുന്നു.
ആരോമൽ തന്റെ മുറിയിലായിരുന്നു. പതിവുപോലെ സുലോചനയെ കാത്തിരിക്കുകയായിരുന്നു അവൻ. കട്ടിലിൽ ചാരിയിരുന്ന് മൊബൈൽ നോക്കുന്നതിനിടയിലാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.
പതിവിലും നേരത്തെയാണല്ലോ എന്ന് പറഞ്ഞുകൊണ്ട്.തലയുയർത്തി നോക്കിയ അവൻ കണ്ടത് വാതിൽക്കൽ നിൽക്കുന്നത് അരുണിമയെ ആയിരുന്നു.
അവളെ ആ സമയത്ത് തന്റെ മുറിയിൽ പ്രതീക്ഷിക്കാതിരുന്ന ആരോമൽ ഒരു നിമിഷം അമ്പരന്നു. ശരീരത്തിൽ ഒരു ഷോർട്സ് വസ്ത്രം മാത്രമിട്ട് പാതി നഗ്നനായി കട്ടിലിൽ ഇരിക്കുകയായിരുന്നു അവൻ.
"നീയോ? എന്താ ഈ സമയത്ത്?"
അരുണിമ മുറിയിലേക്ക് കയറി വാതിൽ പതുക്കെ അടച്ചു.
"എനിക്ക് ഏട്ടന്റെ ഒരു സഹായം വേണം."
"എന്ത് സഹായം?"
"അത് പറയാനാണ് ഞാൻ വന്നത്."
അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ആരോമൽ മൊബൈൽ മാറ്റിവെച്ചു.
അരുണിമ കുറച്ചുനേരം അവനെ നോക്കിനിന്നു. പിന്നെ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങളും, അനഘയെ കുടുക്കാനുള്ള തങ്ങളുടെ പദ്ധതിയും വിശദീകരിക്കാൻ തുടങ്ങി. ഇതുവരെ നടന്ന കാര്യങ്ങളും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ആരും സംശയിക്കാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും അവൾ വിശദമായി വിവരിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ആരോമലിന്റെ കണ്ണുകൾ വിടർന്നു.
‘കൊള്ളാം... ഇതിപ്പോ തേടിയ വള്ളി
💬 Comments
View all comments