0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 124.9K

കാലിൽ ചുറ്റിയ പോലെ ആയല്ലോ.’

അവൻ ചിന്തിച്ചു.

“ഏട്ടൻ കൂടെ നിൽക്കുമോ?"

"നിൽക്കാം. പക്ഷേ..."

അവൻ ഒന്ന് നിർത്തി.

"എന്താ?"

"ഇതുപോലൊരു കാര്യത്തിന് വെറുതെ സഹായിക്കാൻ പറ്റുമോ?"

സംശയത്തോടെ അവൾ അവനെ നോക്കി.

ആരോമൽ കട്ടിലിൽ നിന്ന് എഴുന്നേറ്റു. പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

"ഞാൻ ഇതിൽ ഇടപെടുമ്പോൾ എനിക്കെന്താണ് ലാഭം?"

അവൻ തന്റെ ചോദ്യത്തിന്റെ ഉദ്ദേശം വ്യക്തമാക്കി.

അവൾക്ക് അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായെങ്കിലും മറുപടി പറയാതെ നിന്നു.

ആരോമൽ അവളുടെ ചുറ്റും പതുക്കെ നടന്നു. അവന്റെ നോട്ടത്തിൽ പ്രകടമായിരുന്ന ആർത്തി അരുണിമയെ അസ്വസ്ഥയാക്കി. അവൾ ഒരു പടി പിന്നിലേക്ക് മാറി.

"ചേട്ടാ, ഞാൻ പറഞ്ഞ കാര്യം മനസ്സിലായില്ലേ? എനിക്ക് നിങ്ങളുടെ സഹായമാണ് വേണ്ടത്."

"അതൊക്കെ മനസ്സിലായി. പക്ഷേ എന്റെ പ്രതിഫലം എന്താണെന്ന് കൂടി അറിയണമല്ലോ."

അവൻ വീണ്ടും അവളുടെ മുന്നിൽ വന്നു നിന്നു.

അരുണിമയ്ക്ക് അവന്റെ ഉദ്ദേശം വ്യക്തമായിരുന്നു. അവൾക്ക് അയാളുടെ പെരുമാറ്റത്തോട് കടുത്ത വെറുപ്പ് തോന്നി. എങ്കിലും ഇപ്പോൾ അവന്റെ സഹായം തനിക്ക് അത്യാവശ്യമാണെന്ന് അവൾക്കറിയാമായിരുന്നതിനാൽ, ഇപ്പോൾ അവനെ വെറുപ്പിക്കാൻ കഴിയില്ല.

“ഏട്ടൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയാം."

ആരോമൽ ചിരിച്ചു.

"പിന്നെന്താ മറുപടി പറയാൻ ഇത്ര താമസം?"

അരുണിമയുടെ മുഖത്ത് ദേഷ്യവും നിസ്സഹായതയും ഒരുപോലെ തെളിഞ്ഞു.

"നിങ്ങൾ സഹായിച്ചാൽ... നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ഞാൻ തരും."

ഉറപ്പോടെയുള്ള അവളുടെ വാക്കുകൾ കേട്ടതും ആരോമലിന്റെ മുഖത്തെ ചിരി കൂടുതൽ വിടർന്നു.

“ പക്ഷേ ആദ്യം നമ്മൾ തീരുമാനിച്ച കാര്യം നടക്കണം."

"ശരി, അതിന് ശേഷം നമ്മൾ ഇപ്പോൾ തീരുമാനിച്ച കാര്യവും നടക്കണം."

💬 Comments

View all comments