0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 125.2K

അരുണിമ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് അവിടെനിന്ന് എത്രയും പെട്ടെന്ന് പുറത്തു കടക്കണം എന്നേ

ഉണ്ടായിരുന്നുള്ളു.

"എന്നാൽ ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കാം?"

"Okey."

അരുണിമ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.

മുറിയിൽ വീണ്ടും തനിച്ചായ ആരോമൽ ചുണ്ടിൽ ഒരു ചിരിയോടെ വാതിലിലേക്ക് നോക്കി. താൻ ഏറെ കൊതിച്ച അവളുടെ ആ ശരീരം തന്റെ കിടക്കയിൽ എത്തുന്ന ആ ദിവസത്തിനായി അവൻ കാത്തിരുന്നു.

അതേസമയം ഇടനാഴിയിലൂടെ നടന്നുപോകുന്ന അരുണിമയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു.

‘അനഘയെ കുടുക്കാനുള്ള പദ്ധതിയിൽ ആരോമലിനെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നോ?’

അടുത്ത ദിവസങ്ങളിൽ അരുണിമയും അനഘയും തമ്മിലുള്ള അടുപ്പം പതുക്കെ വളർന്നുകൊണ്ടിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഒരാഴ്ചയ്ക്കുശേഷം ക്ഷേത്രത്തിലെ ഉത്സവപരിപാടികൾക്ക് തുടക്കമായി.

ഇന്ന് ഉത്സവത്തിന്റെ ആദ്യദിവസമാണ്.

രാവിലെ മുതൽ തന്നെ തറവാട്ടിൽ വലിയ തിരക്കായിരുന്നു. വീട്ടിലെ സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമൊക്കെ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. ഓരോരുത്തരും ഇന്ന് ഏറ്റവും മനോഹരമായി ഒരുങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു.

അതേസമയം പുരുഷന്മാർക്ക് മറ്റൊരു തിരക്കായിരുന്നു. ക്ഷേത്രത്തിലെ വിവിധ പരിപാടികളുടെ ക്രമീകരണങ്ങൾ, അതിഥികളെ സ്വീകരിക്കൽ, ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അവർക്കുണ്ടായിരുന്നു.

കൊച്ചിയിലെ ഓഫീസിന്റെ ചുമതലയുള്ള അർജുനും ഉത്സവത്തിൽ പങ്കെടുക്കാനായി വീട്ടിലെത്തിയിരുന്നു.

വൈകുന്നേരം ഓഫീസ് കഴിഞ്ഞ് അഭിജിത്ത് വീട്ടിലെത്തുമ്പോൾ വീട്ടിൽ അർജുൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"ചേട്ടൻ ഇത് എപ്പോ വന്നു”

“ഞാൻ ദാ കുറച്ചു നേരത്തെ വന്നു കയറിയതെ ഉള്ളു”

“അല്ല, എല്ലാവരും എവിടെപ്പോയി?"

അഭിജിത്ത് അകത്തേക്ക് കയറുന്നതിനിടെ ചോദിച്ചു.

"എല്ലാവരും ക്ഷേത്രത്തിലേക്ക് പോയി. നീ വരുന്നുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഇറങ്ങാം."

"ആണോ? എന്നാൽ ഞാൻ ഇപ്പോ ഇറങ്ങാം

💬 Comments

View all comments