Chapter Title : അവൻ 3 [OG]
ഒരു 5 മിനുട്ട്."
അഭിജിത്ത് അധികം വൈകാതെ തന്നെ വസ്ത്രം മാറി തയ്യാറായി. ഇരുവരും കാറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ക്ഷേത്രത്തിന് അടുത്തെത്തിയപ്പോഴേക്കും ഉത്സവത്തിന്റെ ആദ്യദിവസത്തെ പ്രധാന പരുപാടിയായ ഘോഷയാത്ര ആരംഭിച്ചിരുന്നു.
വാഹനത്തിൽനിന്നിറങ്ങിയ അവർ ജനക്കൂട്ടത്തിനിടയിലൂടെ ക്ഷേത്രപരിസരത്തേക്ക് നടന്നു.
കാഴ്ചകൾ അതിമനോഹരമായിരുന്നു.
വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ദേവീദേവന്മാരുടെ കൂറ്റൻ രൂപങ്ങളും മാതൃകകളും ഘോഷയാത്രയിൽ അണിനിരന്നിരുന്നു. അലങ്കരിച്ച വാഹനങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ വിഗ്രഹങ്ങളും വർണ്ണാഭമായ രൂപങ്ങളും കാണികളെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു.
ചെണ്ടമേളത്തിന്റെ താളവും നാദസ്വരത്തിന്റെ ശബ്ദവും അന്തരീക്ഷമാകെ നിറഞ്ഞുനിന്നു.
ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലും ഘോഷയാത്ര കാണാനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. കുട്ടികളും മുതിർന്നവരും യുവാക്കളുമെല്ലാം വലിയ ആവേശത്തോടെ ഓരോ കാഴ്ചകളും ആസ്വദിക്കുകയായിരുന്നു.അഭിജിത്തും അർജുനും ജനക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് ഘോഷയാത്ര ആസ്വദിച്ചുകൊണ്ടിരുന്നു, ഒരു പരിചയക്കാരനെ കണ്ടപ്പോൾ അർജുൻ അഭിയോട് നീ നടന്നോ ഞാൻ വരാം എന്നു പറഞ്ഞ് മറ്റവന്റെ കൂടെ പോയി, അഭി വീണ്ടും ഒറ്റയ്ക്കായി, അവൻ വീണ്ടും ഗോഷയാത്ര യിലേക്ക് നോട്ടം തിരിച്ചു.
അപ്പോഴാണ് എതിർവശത്തുള്ള ജനക്കൂട്ടത്തിനിടയിൽ അഭിജിത്തിന്റെ ശ്രദ്ധ ഒരു പെൺകുട്ടിയിലേക്ക് പതിഞ്ഞത്.
അവളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
എങ്കിലും എന്തോ ഒരു പ്രത്യേക ആകർഷണം അവനു തോന്നി.
അവൾ ധരിച്ചിരുന്ന മനോഹരമായ സാരി, സാരിക്കിടയിലൂടെ കാണുന്ന പാൽ നിറമുള്ള അവളുടെ വയർ, മനോഹരമായ കൈ വിരലുകളുടെ മാറ്റ് കൂട്ടുവാൻ എന്ന വണ്ണം തിളങ്ങി നിൽക്കുന്ന കറുത്ത നെയിൽ പോളിഷ്, അധികം വലുതല്ലെങ്കിലും ഒട്ടും ചെറുതല്ലാത്ത മാറിടം, അതിലുപരി അവളുടെ മെലിഞ്ഞ ശരീരപ്രകൃതിക്ക് ഏറെ ഇണങ്ങുന്ന ഒതുങ്ങിയ അരക്കെട്ടായിരുന്നു അവളുടേത്, സാരി ആയതിനാൽ തന്നെ അതിൽ കൂടുതൽ അവന് മനസ്സിലാക്കാൻ സാധിച്ചില്ല.
💬 Comments
View all comments