Chapter Title : അവൻ 3 [OG]

അവളുടെ ഓരോ ചലനവും അവന്റെ ശ്രദ്ധ പിടിച്ചുപറ്റി.
"ആരാണത്?"
അവൻ മനസ്സിൽ ചിന്തിച്ചു.
ജനക്കൂട്ടം കാരണം മുഖം കാണാൻ കഴിയാത്തതിനാൽ അവൻ കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി.
അവൾ പതുക്കെ ഘോഷയാത്രയുടെ അതേ ദിശയിൽ നടന്നുകൊണ്ടിരുന്നു. അറിയാതെ തന്നെ അഭിജിത്തും അവളെ പിന്തുടരാൻ തുടങ്ങി.അവൾ നടക്കുമ്പോൾ അരക്കെട്ടിന്റെ സ്വാഭാവികമായ ചലനത്തിൽ പോലും ഒരു പ്രത്യേക ചാരുതയുണ്ടായിരുന്നു
അപ്പോഴാണ് അവന്റെ ശ്രദ്ധ അവളുടെ കാലുകളിലേക്ക് പതിഞ്ഞത്.
വിരലുകളിൽ കറുത്ത നെയിൽ പോളിഷ് ചാർത്തിയ മനോഹരമായ അവളുടെ കാലുകൾ, പൊതുവെ സ്ത്രീകളുടെ കാലിനോട് ഒരു പ്രേത്യേക ഇഷ്ടം ഉള്ള അവൻ തന്റെ ജീവിതത്തിൽ ഇത്ര മനോഹരമായ കാലുകൾ താൻ കണ്ടിട്ടുണ്ടോ എന്ന് പോലും അവന് സംശയമായി, ആ കാലുകളിൽ ഒരു പാദസരം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആശിച്ചു പോയി.
"ആരായിരിക്കും ഈ പെൺകുട്ടി?"
അവന്റെ ആകാംക്ഷ വർധിച്ചു.
അവൻ കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി. എന്നാൽ അപ്പോഴും ജനക്കൂട്ടം അവർക്കിടയിൽ തടസ്സമായി നിന്നു.
ഘോഷയാത്രയിലെ വലിയൊരു ദേവീവിഗ്രഹം അവർക്കരികിലൂടെ കടന്നുപോയി. അതിനുപിന്നാലെ വന്ന വാദ്യമേളക്കാർക്കൊപ്പം ജനക്കൂട്ടവും കടന്നുപോയി .
അവർക്കിടയിലുണ്ടായിരുന്ന തടസം മാറി.
അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി, അവനെ കണ്ടതും അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.
അവൻ ഒരു നിമിഷം അനങ്ങാനാവാതെ നിന്നുപോയി.
അത് മറ്റാരുമായിരുന്നില്ല.
അനഘ!
അവന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.
ഇത്രനേരം താൻ കൗതുകത്തോടെ നോക്കിനിന്ന ആ പെൺകുട്ടി തന്റെ ചേച്ചിയാണെന്ന സത്യം അവന് ഉൾകൊള്ളാൻ ആയില്ല.
തന്റെ ചേച്ചി, അവൾ ഇത്രയേറെ സുന്ദരി ആയിരുന്നോ, ചേച്ചിയായതിനാൽ തന്നെ ഇതുവരെ അവളെ അവൻ മറ്റൊരു രീതിയിൽ കണ്ടിരുന്നില്ല, പക്ഷെ
💬 Comments
View all comments