Chapter Title : അവൻ 3 [OG]
ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിൽ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു.
പിറ്റേന്ന്,
അഭി ജോലികൾ ഒക്കെ തീർത്ത് നേരത്തെ തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി.
അവൻ എത്തുമ്പോഴേക്കും എല്ലാവരും ക്ഷേത്രത്തിലോട്ട് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു, അപ്പോഴാണ് അവൻ കസവ് മുണ്ട് ഒക്കെ ഉടുത്ത് റെഡി ആയി സോഫയിൽ ഇരുന്ന് ടിവിയിൽ വാർത്ത കാണുന്ന രാമകൃഷ്ണനെ ശ്രദ്ധിച്ചത്. അവൻ മുത്തശ്ശന് അടുത്തേക്ക് ചെന്ന് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു.
“ക്ഷേത്രത്തിൽ പോകാതെ മുത്തശ്ശൻ ഇവിടിരിക്കാണോ”
“ആ… നീ വന്നോ, പോണം ഞാൻ നിന്റെ അമ്മാവനേം കാത്ത് ഇവിടെ ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂർ ഒന്നായി, പിന്നെ വാർത്തയിൽ എന്തോ മിന്നൽ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നൊക്കെ കേട്ടപ്പോ വെച്ചന്നെ ഉള്ളു”
അത് കേട്ട് അവൻ ചിരിച്ചു,
“അല്ല നീ വരുന്നില്ലേ, ഇന്ന് നാടകം ഒക്കെ ഉണ്ട്”
“ഉണ്ട് മുത്തശ്ശ, കുളിച്ചിട്ട് ഇറങ്ങണം”
“ആ എന്നാൽ വേഗം റെഡി ആവാൻ നോക്ക്”
മുത്തശ്ശനോട് ശെരിയെന്ന് തലയാട്ടി അവനൻ തന്റെ റൂമിലോട്ട് നടന്നു.
കുളിയൊക്കെ കഴിഞ്ഞ്, ഒരു ഇളം പച്ച ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്ത് അവൻ താഴെ വരുമ്പോഴേക്കും ഓരോരുത്തരായി ക്ഷേത്രത്തിലേക്ക് പോയി തുടങ്ങിയിരുന്നു, അവനും തന്റെ ബുള്ളറ്റിൽ അമ്പലമുറ്റത്തേക്ക് പുറപ്പെട്ടു.
അന്ന് ക്ഷേത്രത്തിൽ നാടകാവതരണമായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്ന പരിപാടികളിൽ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു അത്. വൈകുന്നേരം മുതൽ തന്നെ ക്ഷേത്രപരിസരം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. വർണ്ണവെളിച്ചങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രമുറ്റവും, മൈക്കിലൂടെ ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങളും, കച്ചവടക്കാരുടെ വിളികളും എല്ലാം കൂടി ആ പരിസരത്തിന് ഒരു പ്രത്യേക
💬 Comments
View all comments