0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 125.8K

ഉത്സവപ്രതീതി നൽകി.

നാടകം ആരംഭിക്കാനുള്ള സമയം അടുത്തതോടെ കുടുംബത്തിലെ മിക്കവരും ക്ഷേത്രത്തിലെ പ്രധാന വേദിക്ക് സമീപം സ്ഥാനം പിടിച്ചിരുന്നു. സ്ത്രീ ജനങ്ങളെല്ലാം പരിപാടി കാണാനുള്ള ആവേശത്തിലായിരുന്നു. എന്നാൽ അഭിജിത്തിന് അത്ര വലിയ താൽപര്യം നാടകത്തിലുണ്ടായിരുന്നില്ല.

"ഞാനൊന്ന് ചുറ്റിയിട്ട് വരാം," എന്ന് പറഞ്ഞ് അവൻ അവിടെനിന്നും പതുക്കെ നടന്നു നീങ്ങി.

ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലുമായി നിരന്നുകിടക്കുന്ന കളിപ്പാട്ടക്കടകൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു. ചെറിയ കാറുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ, പാവകൾ, വിവിധ നിറങ്ങളിലുള്ള ബലൂണുകൾ, കുട്ടികൾക്കുള്ള വിസിലുകൾ തുടങ്ങി പലതരത്തിലുള്ള സാധനങ്ങൾ അവിടെ വിൽപ്പനയ്ക്കുണ്ടായിരുന്നു.

കടകൾക്കു മുന്നിൽ കുട്ടികളുടെ വലിയ തിരക്കായിരുന്നു. ഓരോ കളിപ്പാട്ടവും കൗതുകത്തോടെ നോക്കുന്ന കുട്ടികളും, അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളും.

അഭിജിത്ത് ഒരു കടയുടെ മുന്നിൽ കുറച്ചുനേരം നിന്നു. അവിടെ നിരത്തിവെച്ചിരുന്ന ചെറിയൊരു റിമോട്ട് കാർ എടുത്ത് തിരിച്ചും മറിച്ചും നോക്കി.

"എന്താ മോനേ, കാർ വേണോ?" കടക്കാരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

"വേണ്ട ചേട്ടാ, വെറുതെ നോക്കിയതാ."

കാർ തിരികെ വെച്ച് അവൻ വീണ്ടും മുന്നോട്ട് നടന്നു.

അപ്പോഴാണ് തൊട്ടടുത്തുള്ള മറ്റൊരു കടയിൽ മനോഹരമായ ഒരു ചെറിയ പാവ അവന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്തോ ഓർത്തതുപോലെ അവന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു.

അവൻ ഫോൺ എടുത്ത് സമയം നോക്കി. നാടകം തുടങ്ങിയിട്ട് അധികനേരമായിട്ടുണ്ടാകില്ല.

ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത്, വലിയ ആകാശ തോട്ടിലും മറ്റു ആകാശ തോണിയും പോലുള്ള സംഭവങ്ങൾ ആയിരുന്നു, അങ്ങോട്ട് നടക്കുന്നതിനിടെ ദൂരെനിന്ന് നാടകത്തിന്റെ സംഭാഷണങ്ങൾ അവന്റെ ചെവിയിലെത്തി. ഇടയ്ക്കിടെ ഉയരുന്ന കൈയടികളും കാണികളുടെ ചിരിയും ആ പരിപാടി

💬 Comments

View all comments