0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 126.3K

ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി.

"അത് ഞാൻ നിങ്ങളോടല്ലേ ചോദിക്കേണ്ടത്, ഇവിടെ എന്താ പരിപാടി?

"നീ നിന്റെ കാര്യം നോക്കി പോടാ..."

അവൻ വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും അഭിജിത്ത് അതൊന്നും ശ്രദ്ധിക്കാതെ അവർക്കിടയിലൂടെ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചു, പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. ആ പെൺകുട്ടി തല കുമ്പിട്ടു നിൽക്കുക ആയിരുന്നു.

“ഹലോ…കുട്ടി”

അവൻ അവളെ വിളിച്ചു.

പക്ഷേ ഭയം കാരണം അവൾക്ക് മറുപടി പറയാൻ പോലും സാധിച്ചില്ല. കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

അപ്പോഴാണ് ക്ഷേത്രത്തിലെ വെളിച്ചം ആ ഭാഗത്തേക്ക് അല്പം പതിച്ചത്.

അഭിജിത്ത് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

ഒരു നിമിഷം അവൻ സ്തംഭിച്ചുപോയി.

"ആരതി...!"

അവൻ അറിയാതെ തന്നെ ആ പേര് വിളിച്ചുപോയി. അവളെ അവിടെ ആ അവസ്ഥയിൽ കണ്ടപ്പോൾ അഭിജിത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ചുമുമ്പ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ വന്ന ആരതിയാണ് ഇപ്പോൾ ഈ ഇരുണ്ട മൂലയിൽ ഭയന്നുവിറച്ച് നിൽക്കുന്നത്.

“അഭിയേട്ട…”

ആരതി എന്ന വിളി കേട്ട് തലയുയർത്തി നോക്കിയ അവൾ കാണുന്നത് തന്റെ മുന്നിൽ നിൽക്കുന്ന അഭിയെയാണ്, അവനെ കണ്ടതും അവളുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ ചുറ്റി പിടിച്ചു.

"എടാ, ഇവൾ ഞങ്ങളുടെ കൂടെ വന്നതാ. നീ ഇടയിൽ കയറണ്ട," കൂട്ടത്തിലൊരാൾ വീണ്ടും പറഞ്ഞു.

"മിണ്ടിപ്പോകരുത്!"

അഭിജിത്തിന്റെ ശബ്ദം ഇത്തവണ കുറച്ചുകൂടി ഗൗരവമുള്ളതായിരുന്ന, അവന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറി.

അവരിൽ ഒരാൾ അഭിജിത്തിന്റെ അടുത്തേക്ക് ദേഷ്യത്തോടെ നീങ്ങിയെങ്കിലും അവൻ പിന്നോട്ടുമാറിയില്ല. ക്ഷേത്രത്തിൽ ഇത്രയും ആളുകളുള്ളപ്പോൾ ഇവരുടെ അതിക്രമം വെച്ചുപൊറുപ്പിക്കേണ്ട കാര്യമില്ലെന്ന് അവന് വ്യക്തമായിരുന്നു,

💬 Comments

View all comments