0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 126.6K

ആരതിയെ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി, തന്റെ നേരെ വന്നവന്റെ കരണം നോക്കി അവൻ ഒന്ന് പൊട്ടിച്ചു, ആ അടി അപ്രതീക്ഷിതമായതിനാൽ അയാൾക്ക് പ്രതികരിക്കാൻ സാധിച്ചില്ല, അടിയിൽ കുനിഞ്ഞു പോയ അയാളുടെ ലിംഗം നോക്കി ആഞ്ഞൊരു ചവിട്ടും കൊടുത്തു. അതുകണ്ടതും കൂട്ടത്തിൽ മറ്റൊരുത്തൻ അഭിക്ക് നേരെ വന്നു, പിന്നെ അഭി ഒന്നും നോക്കിയില്ല, ആരതിയുടെ കയ്യും പിടിച്ച് തിരിഞ്ഞ് ഒറ്റ ഓട്ടം ആയിരുന്നു, ആൾക്കൂട്ടത്തിന് ഇടയിൽ വന്നതിന് ശേഷമാണ് അത് നിന്നത്, ആൾക്കൂട്ടത്തിനിടയിൻ എത്തിയാൽ പിന്നെ അവർ പിന്തുടരില്ല എന്നവന് അറിയാമായിരുന്നു.

അവൻ അവളെ നോക്കി, അവൾ അപ്പോഴും കരയുകയാണ്. അവളുടെ കണ്ണൊക്കെ ആകെ കലങ്ങി കണ്മഷി ഒക്കെ മുഖത്തു പടർന്നിരുന്നു.

“ആരതി… ഇങ്ങോട്ട് നോക്ക്”

അവൾ തലയുയർത്തി നോക്കി,

“നീ ഒക്കെയല്ലേ…”

അവൾ ഒന്നും മിണ്ടിയില്ല. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.

"പേടിക്കണ്ട... അവർ പോയി. ഇനി കുഴപ്പമൊന്നുമില്ല."

അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.അവളെയും കൂട്ടി തന്നെ അവൻ മുന്നോട്ട് നടന്നു, ഒരു കടയുടെ മുന്നിലെത്തിയപ്പോ ഒരു കുപ്പി വെള്ളം വാങ്ങി അവളോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു.

വെള്ളം ഒക്കെ കുടിച് അവൾ ഒന്ന് ഒക്കെ ആയി എന്ന് തോന്നിയതും അവൻ വീണ്ടും സംസാരിച്ചു തുടങ്ങി.

"നീ അവിടെ എന്തെടുക്കുകയായിരുന്നു,

എങ്ങനാ നീ അവരുടെ ഇടയിൽ പോയി പെട്ടത്?

ആ ചോദ്യം കേട്ടതും ആരതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

"ഞാൻ... ഞാൻ മൂത്രം ഒഴിക്കാൻ മുട്ടിയപ്പോ toilet നോക്കി വന്നതാ, ഒരു ചേച്ചി പറഞ്ഞു ആ സൈഡിലാണെന്ന്, അവിടെ

💬 Comments

View all comments