0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 126.9K

എത്തിയപ്പോ അവർ എന്നെ വളഞ്ഞു, ഓടാൻ ശ്രമിച്ചെങ്കിലും അവർ എന്റെ കൈക്ക് കയറി പിടിച്ചു."

അവൾ എങ്ങനെയൊക്കെയോ വാക്കുകൾ പൂർത്തിയാക്കി.

അവൾ പറഞ്ഞതു കേട്ടപ്പോൾ അവന് തന്റെ ദേഷ്യം കൂടി വന്നു, പക്ഷെ ഇതല്ല ശെരിയായ സമയം എന്നവന് അറിയാമായിരുന്നു,

അഭിജിത്ത് അവളെയും കൂട്ടി നാടകം നടക്കുന്ന ഗ്രൗണ്ടിലേക്ക് നടന്നു. കുടുംബക്കാർ ഒക്കെ ഇരിക്കണ സ്ഥലത്തിന് അടുത്ത് വരെ അവൻ അവളുടെ കൂടെ പോയി,

“ആരതി”

നടക്കുന്നതിനിടയിൽ അവൻ വിളിച്ചു.

അവൾ തലയുയർത്തി അവനെ നോക്കി

“ആരോടും ഇപ്പോൾ ഒന്നും പറയാൻ നിക്കണ്ട, അവരെല്ലാം പേടിക്കും”

ശെരിയെന്നു തലയാട്ടി അവൾ അവർക്ക് അരികിലേക്ക് നടന്നു, എന്നാൽ പെട്ടന്ന് അവൾ നടത്തം നിർത്തി, തിരിഞ്ഞ് അവന്റെ അടുത്തേക്ക് തന്നെ വന്നു.

“അഭിയേട്ട…ഞാൻ ആരതിയല്ല അശ്വതിയാണ്.”

അപ്പോഴാണ് അവന് അത് അശ്വതി ആണെന്ന് മനസ്സിലായത്.

“ഓഹ്…അത് പറ വെറുതെ അല്ല തൊട്ടാവാടി പോലെ പെട്ടന്ന് കരഞ്ഞതല്ലേ”

അവൻ ചിരിച്ചു, അത് കേട്ടപ്പോൾ അവളിലും ഒരു മങ്ങിയ ചിരി വിടർന്നു.

അവൾ വീണ്ടും കുടുംബാംഗങ്ങൾക്ക് അരികിലേക്ക് നടന്നു.

അവൾ അവിടെ പോയി ഇരിക്കുന്നത് വരെ അവന്റെ കണ്ണുകൾ അവളിൽ തന്നെ പതിഞ്ഞിരുന്നു.

ഇത്രയും ആൾക്കൂട്ടത്തിന് ഇടയിൽ വച്ചു പോലും ഒരു പെൺകുട്ടിയോട് അപമര്യാത കാണിക്കാൻ മാത്രം ധൈര്യം ആളുകൾക്ക് ഉണ്ടെന്ന ചിന്ത അവനെ ഭയപ്പെടുത്തി, ഇത്തരം പട്ടികളെ ഒക്കെ അരിഞ്ഞു തള്ളാൻ ആളില്ലല്ലോ എന്നവൻ നെടുവീർപ്പിട്ടു.

അവർ ആരെങ്കിലും തന്നെയോ അവളെയോ നിരീക്ഷിക്കുന്നുണ്ടോ എന്നവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. നാടകം കഴിഞ്ഞു വീട്ടിൽ എത്തുന്നതു വരെ അവൻ തന്റെ ചുറ്റുപാടുകൾ വീക്ഷിച്ചിരുന്നു.

അടുത്ത ദിവസം

💬 Comments

View all comments