0%

Chapter Title : അവൻ 3 [OG]

Author : OG Read All Parts 127.3K

രാവിലെ, അഭിയുടെ മുറിയിൽ.

കുളി കഴിഞ്ഞ് കുളിമുറിയിൽ നിന്ന് പുറത്തിറങ്ങി ഡ്രസ്സ്‌ മാറ്റുകയായിരുന്നു അവൻ.

പെട്ടന്നാണ് അശ്വതി അകത്തേക്ക് കയറി വന്നത്. വാതിൽ തുറന്നിട്ടതിനാൽ അവൾ നേരെ കയറി വരികയായിരുന്നു, എന്നാൽ അകത്തേക്ക് കയറിയ അശ്വതി കണ്ടത് ഒരു തോർത്ത്‌ മാത്രം ഉടുത്തുകൊണ്ട് പാന്റ് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന അഭിയെ ആയിരുന്നു.

പെട്ടന്ന് അവളെ കണ്ടതും, അവൻ ശക്തിയായി പാന്റ് വലിച്ചു കയറ്റാൻ ശ്രമിച്ചു പക്ഷെ ആ വലിയിൽ അവന്റെ ബാലൻസ് പോയി അവൻ താഴെ വീണു.

"അയ്യോ സോറി... ഞാൻ കണ്ടില്ല."

അശ്വതി മുഖം തിരിച്ചു.

അഭിജിത്ത് ചാടി എഴുന്നേറ്റ് പാന്റ് ഇട്ടു.

"നീ എന്താ ഈ രാവിലെ തന്നെ?"

അശ്വതി അപ്പോഴും തിരിഞ്ഞുനിൽക്കുകയായിരുന്നു.

"ഞാൻ... അത്... ഇന്നലെ നടന്ന കാര്യത്തിന് ഒരു താങ്ക്സ് പറയാൻ വന്നതാ."

"അതിന് നീ എന്തിനാ ഇങ്ങനെ തിരിഞ്ഞുനിൽക്കുന്നത്? ഞാൻ ഡ്രസ്സ് മാറിക്കഴിഞ്ഞു."

അവൾ പതുക്കെ തിരിഞ്ഞുനോക്കി. മുഖത്ത് ചെറിയൊരു ചമ്മലും ചിരിയുമുണ്ടായിരുന്നു.

"സോറി അഭിയേട്ടാ..."

"അതൊക്കെ പോട്ടെ. താങ്ക്സ് പറയാനാണോ ഇത്ര രാവിലേ കേറി വന്നത് ?"

"അതെ. ഇന്നലെ അഭിയേട്ടൻ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നുപോലും എനിക്കറിയില്ല. ശരിക്കും ഒരുപാട് പേടിച്ചുപോയി."

അവളുടെ ശബ്ദത്തിൽ അപ്പോഴും തലേ രാത്രിയിലെ ഭയം നിറഞ്ഞുനിന്നിരുന്നു.

"അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട. അങ്ങനെയൊരു സാഹചര്യത്തിൽ ആരായാലും ഇടപെടും. പിന്നെ, ഇനി ഇങ്ങനെയൊക്കെ സംഭവിച്ചാൽ പേടിച്ച് നിൽക്കാതെ പ്രതികരിക്കണം, ഇന്നിട്ട് ഒരു ചാൻസ് കിട്ടിയ ഓടി രക്ഷപ്പെടണം. കേട്ടോ?"

അശ്വതി പതുക്കെ തലയാട്ടി.

"മ്മ്..."

"പിന്നെ ഒരു കാര്യം..."

"എന്താ?"

"ഇനി ആരുടെയെങ്കിലും മുറിയിലേക്ക് കയറുമ്പോൾ

💬 Comments

View all comments