Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
സെന്തിൽ അന്ന് പറഞ്ഞ ഓർമ്മ വച്ചു വിജേഷിനെ കാണാൻ ഗംഗാമയി മായുടെ ആ വീട്ടിലേക്കു പോയി ഇരുട്ടായി തുടങ്ങി ആ കോളനി റോഡിലേക്ക് കടന്നപ്പോൾ തന്നെ റോഡിൽ ഒന്നും ആരും തന്നെയില്ല രണ്ടു സൈഡിലും പഴകി പൊളിഞ്ഞ കെട്ടിടങ്ങൾ എന്റെ ബൈക്കിന്റെ വെളിച്ചമല്ലാത്ത വേറൊരു വെളിച്ചം പോലുമില്ല. ഒരുതരം ഭയപ്പെടുത്തുന്ന അന്തരീക്ഷം. റോഡ് ഇവിടെ അവസാനിക്കുകയാണ് സെന്തിൽ പറഞ്ഞതനുസരിച്ചു ഇതിനു അപ്പുറത്താണ് ഗംഗാമയി മായുടെ വീട്. ബൈക്ക് ആ ഗെയ്റ്റ് നുള്ളിലേക്കു കയറ്റി വച്ചു പതിയെ ആ വീട്ടിലേക്ക് നടന്നു. നീളൻ വരാന്തയുള്ള കടും വർണ്ണങ്ങൾ ചുമരിലും വാതിലിലും ജനാലയിലും അടിച്ച ഒരു പഴയ ഇരുനില വീടായിരുന്നു അതു. ആ വരാന്തയുടെ ഒരറ്റത് മുകളിക്കുള്ള മരത്തിന്റെ ഗോവണി. അവിടെയൊന്നും ആരെയും കാണുന്നുണ്ടായിരുന്നില്ല ഒരുൾഭയത്തോടു കൂടിയാണ് വരാന്തയിലേക്ക് കയറിയത്. ഗോവണിയുടെ അടുത്ത് സിഗരറ്റ് വലിച്ചു കൊണ്ട് തടിച്ച ആ സ്ത്രീരൂപം മനസ്സിൽ ഞാനാപേര് ഉച്ചരിച്ചു ഗംഗാമയി മാ... തടിച്ച ശരീരവും വലിയ വട്ട പൊട്ടും സാരിയുടുത്ത ആ സ്ത്രീ രൂപത്തിന്... ആ നോട്ടത്തിനു... വല്ലാത്ത ഒരു ആഞ്ജാശക്തിയുള്ളപോലെ. എന്നെ കണ്ടതും എന്തെ എന്നർത്ഥത്തിൽ ഒരു മൂളൽ അപ്പോഴേക്കും ഞാനവരുടെ അരികിൽ എത്തിക്കഴിഞ്ഞിരുന്നു. സംഭരിച്ചു വച്ചിരുന്ന ധൈര്യം ചോർന്നുപോകാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു എനിക്ക് വിജിയെ കാണണം.. ഒപ്പം അവരുടെ മുന്നിലേക്ക് 500രൂപയും നീട്ടി. പൈസ വാങ്ങി ഗോവണിയുടെ മുകളിലേക്കു നോക്കി സെൽവി.. എന്നുള്ള ഗംഗാമയി മായുടെ വിളിയാണ് കുറച്ചു നേരത്തെ ആ വലിയ നിശബ്ദതക്ക് വിരാമമിട്ടത്. അല്പസമയത്തിനുള്ളിൽ ഒരു സ്ത്രീ ഗോവണിയുടെ മുകളിലെ കൈവരിയിൽ പിടിച്ചു താഴെ ഞങ്ങളെ
💬 Comments
View all comments