Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
പറഞ്ഞിട്ടുണ്ട്.. എന്നാ പൊളിക്കും ഞാനും പറഞ്ഞു.. ഇളയച്ഛൻ വിദേശമദ്യം കഴിക്കില്ല പക്ഷെ ആഴ്ചയില്ലൊരിക്കൽ ഇവരുടെ പറമ്പിൽ കള്ളുചെത്തുന്ന ചേട്ടന്റെ അരികിൽ നിന്നും ഒരു കുപ്പി കള്ള് വാങ്ങി കുടിക്കും അതു വാങ്ങാൻ പോയിരിക്കുവാ. കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടു ലിറ്റർ കള്ളുമായി ഇളയച്ഛൻ വന്നു. ബാംഗ്ലൂർ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങൾ കള്ള് കുടിച്ചിരുന്നു ഇടയ്ക്കു മേമ്മയുടെ ഞാൻ കള്ള് കുടിക്കുന്നതിലുള്ള സ്നേഹശാസനകളും.. വർത്തമാനം നിലവിലെ സാമ്പത്തിക പ്രതിസന്ധി റിയലസ്റ്റമേറ്റ് മേഖലയിൽ ഉണ്ടാക്കിയ തകർച്ചയെ കുറിച്ചായി ആള് ചെറിയൊരു റിയലസ്റ്റിമേറ്റ് ബ്രോക്കർ കൂടിയാണ് അതു ചെന്നെത്തിയത് വിജേഷിന്റെ വീടും സ്ഥലവും വെറുതെകിടന്നു നശിക്കുന്നതിൽ വരെയായി. ഇളയച്ഛൻ പറഞ്ഞാണറിയുന്നത് വിജേഷിന്റെ അച്ഛന് തമിഴ്നാട്ടിൽ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നും അവനെ അവിടെ അയാളുടെ ഹോട്ടലിലെ അടുക്കള പണിക്കാണ് കൊണ്ടുപോയതെന്നും. ഇവനെ കൊണ്ടുപോയി കുറച്ചു നാൾ കഴിഞ്ഞു അയാൾ മരിച്ചെന്നും. ആ ചെക്കനെകുറിച്ച് ആർക്കും ഒരു അറിവുമില്ലത്രേ.. വിജേഷിനെ കുറിച്ച് അറിയുന്ന ഓരോ അറിവും എനിക്ക് അവനിലേക്ക് അല്ല അവളിലേക്ക് എത്താൻ വെമ്പൽ കൊള്ളിക്കുന്നതായിരുന്നു.. പാവം അവൻ എന്തുമാത്രം വിഷമിക്കുന്നുണ്ടാവും ആരോരുമില്ലാതെ സ്വന്തം സ്വത്വം പോലും നഷ്ടപ്പെടുത്തി അവനിങ്ങനെ എത്രനാൾ.. പൊതുവെ കള്ളിനോട് അത്ര താല്പര്യമില്ലാത്തതു കൊണ്ടും പിന്നെ കള്ള് കുടിക്കാനുള്ള mood പോയത് കൊണ്ടും രണ്ടു ഗ്ലാസിൽ ഞാൻ അവസാനിപ്പിച്ചു. വൈകുന്നേരത്തോട് കൂടി ഞങ്ങൾ വീട്ടിലേക്കു പൊന്നു. സെന്തിൽ വിളിച്ചിട്ടുണ്ടായിരുന്നു അവിടെ കുറച്ചു തിരക്കാണെന്നും എന്നോട് പറ്റുമെങ്കിൽ വേഗം ചെല്ലാനും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഞാനും തിരിച്ചു ബാംഗ്ലൂർക്ക് പോയി. വന്നിട്ടു ഒന്ന് രണ്ടു ആഴ്ച നല്ല തിരക്കായിരുന്നു.
💬 Comments
View all comments