Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]
കിട്ടാതെ എന്റെ മനസും ഈ ട്രെയിൻ പോലെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.
വീട്ടിലെത്തി... പകൽ വല്ലാത്ത ബോറടിയാ പണ്ടത്തെ പോലെയല്ല എല്ലവന്മ്മാരും പണിക്കു പോകുന്നുണ്ട് അതുകൊണ്ട് തന്നെയാ ഞാനും ബാംഗ്ലൂർക്കു പോയതും പിന്നെ ഇപ്പോൾ വീട്ടിൽ പെങ്ങളും ഉണ്ണികുട്ടനും ഉള്ളത് കൊണ്ട് വലിയ കുഴപ്പമില്ല. വൈകുന്നേരം ക്ലബ്ബിൽ പോകും പിന്നെ ഓരോ കുപ്പിയും എടുത്തു എല്ലാവരും കൂടെ കൂടും രാത്രിയിൽ വൈകിയേ വീട്ടിലേക്കു വരികയുള്ളു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞുപോയി ആരോടും വിജീഷിനെ കണ്ടതൊന്നും പറഞ്ഞില്ല എന്തായാലും അവിടെ ചെന്നിട്ട് അവനെ നേരിൽ കാണണം.. ഡാ.. എത്ര ദിവസായി വന്നിട്ട് ഇത് വരെ നീ അവളുടെ അടുത്ത് പോയോ ഇന്നലെയും ഗീത വിളിച്ചു ചോദിച്ചിരുന്നു നിനക്കൊന്നു പൊയ്ക്കൂടേ അവളുടെ അടുത്ത് നിങ്ങളല്ലാതെ വേറെ ആരാടാ അവർക്കുള്ളത് ഞായറാഴ്ച ആയിട്ട് രാവിലെ തന്നെ അമ്മ തുടങ്ങി... ഗീത മേമയെ കാണാൻ പോവാത്തതിലുള്ള പരിഭവമാണ് അമ്മക്ക്. അമ്മയുടെ അനിയത്തിയാണെങ്കിലും മേമയോട് ചോദിച്ചിട്ടേ അമ്മ എന്തും ചെയ്യു.. മേമ ഹൈസ്കൂൾ ടീച്ചറാണ് അവർക്കു മക്കളില്ല അതുകൊണ്ട് ഞങ്ങളെ വലിയ കാര്യമാണ് ഞങ്ങൾക്കും അങ്ങനെതന്നെ ഈ ഫേക്ക് ഐഡിയിലും എന്റെ പേരിനൊപ്പം ഉള്ള geetham ആ ഇഷ്ട്ടം കൊണ്ടിട്ടതാണ്.
ഞാനും പെങ്ങളും ഉണ്ണികുട്ടനും കൂടി രാവിലെ തന്നെ മേമ്മയുടെ വീട്ടിലേക്കു പോയി. ഞങ്ങൾ ചെല്ലുന്നത് അമ്മ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങളെ സൽത്കരിക്കാനുള്ള ഒരുക്കങ്ങളുടെ തിരക്കിൽ അടുക്കളയിലായിരുന്നു മേമ. കാണാൻ ചെല്ലാൻ വൈകിയതിലുള്ള പരിഭവങ്ങളോടൊപ്പം അപ്പവും മുട്ടക്കറിയും കഴിപ്പിച്ചു. ഇളയച്ഛൻ എന്തെ മേമേ.. ഇന്ന് ഞായറാഴ്ച അല്ലേ കിഴക്കേ പറമ്പിൽ സജീവനെ കാണാൻ പോയിരിക്കുവാ നീ വരുന്നത്
💬 Comments
View all comments