Chapter Title : അവനും ഞാനും 3 [Ezra Grey]
അവൻ കട്ടിലിൽ ചാരി ഇരുന്ന് ലാപ് ടോപ്പിൽ എന്തോ പണിയിലാണ്. ഞാൻ അവന്റെ മുന്നിൽ ചെന്ന് നിന്നു. അവൻ തലയുയർത്തി എന്നെനോക്കി.
" ആഹ്.. നീയോ..?"
'എനിക്കൊരു ഹെല്പ് വേണം...!'
"എന്നാ ഹെല്പ്...?"
'എന്റെ പാഡ് എല്ലാം തീർന്നു..'
" നാളെ ഞാൻ മാർക്കറ്റിൽ പോകുമ്പോൾ വാങ്ങി വരാം..."
ലാപ്പിൽ നിന്നു കണ്ണെടുക്കാതെ അവൻ പറഞ്ഞു.
' ഇന്ന് വേണം...!'
" നാളെ അല്ലെ ഡേറ്റ്.. പിന്നെന്തിനാ ഇന്ന് പാഡ്..?"
' ഞാൻ മെൻസസ് ആയി '
അവൻ പെട്ടെന്ന് എന്റെ മുഖത്തേക്ക് അല്പം ഞെട്ടലോട് കൂടി നോക്കി. ഇവനെന്തിനാ ഇതിനൊക്കെ ഞെട്ടുന്നെ. മെൻസസ് അല്ലെ..? പ്രഗ്നന്റ് ആണെന്നൊന്നും അല്ലല്ലോ പറഞ്ഞേ..?
" നീ നാളെ എന്നല്ലേ പറഞ്ഞേ..?"
' ഇന്നായി... ഇതുവരെ ഇങ്ങനെ ഡേറ്റ് മാറി വന്നിട്ടില്ല..'
"ആഹ്... സാരമില്ല... ഞാൻ വാങ്ങി വരാം..."
അവൻ ലാപ് ബെഡിൽ വെച്ചെണീറ്റു. അലമാര തുറന്ന് ഒരു ടിഷർട്ട് എടുത്തിട്ടു. ഞാൻ കട്ടിലിന്റെ എടുത്ത് തന്നെ നിന്നു. അവൻ എന്റെ എടുത്ത് വന്നെന്റെ ചുണ്ടിൽ ഉമ്മ തന്നു
" ഞാൻ പെട്ടെന്ന് പോയി വരാം"
അവൻ പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങി പോയി. ഞാൻ എന്റെ മുറിയിലേക്ക് തിരിച്ചുവന്നു. അവൻ വരാൻ ഏതായാലും ഒരുമണിക്കൂർ കഴിയും. ഞാൻ അവൻ വരുന്നതും നോക്കി ഇരുന്നു.
എഴുമണിയായപ്പോൾ ആണ് അവൻ തിരിച്ചുവന്നത്. ഞാൻ കാപ്പി കുടിക്കാൻ പോലും മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല. എന്റെ പാവാടയിൽ മുഴുവനും ചോര ഒലിക്കാൻ തുടങ്ങിയിരുന്നു. മമ്മി മുകളിലേക്ക് കയറി വന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. അവൻ മുറിയിൽ
💬 Comments
View all comments