0%

Chapter Title : അവരാമി പ്രണയം 1 [അവന്തിക]

Author : kkstories Read All Parts 205

അവരാമി പ്രണയം 1

Avirami Pranayam Part 1 | Author : Avanthika


എന്തായിരുന്നെടി നിനക്ക് ഇവിടെ ഒരു കുറവ്... ഏഹ്... എന്നിട്ടു ഒരുത്തന്റെ താലി കഴുത്തിൽ ഇട്ട് മറ്റൊരുവനൊപ്പം കിടന്ന് കൊടുക്കാൻ നിനക്ക് എങ്ങനെ പറ്റി...അതും താലി കെട്ടിയവന്റെ അനിയന്റെ കൂടെ... ഛെ...

മുന്നിൽ ബെഡ്ഷീറ്റ് വാരിവലിച്ചു ചുറ്റി കണ്ണീരോടെ തല താഴ്ത്തി നിൽക്കുന്നവളെ നോക്കി കലിയോടെ രാധ പറയുമ്പോൾ മുന്നിൽ അവളെ ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്നവന്റെ മുഖത്ത് പോലും നോക്കാൻ ഭയം തോന്നി മീരക്ക്...

എല്ലാം കണ്ടും കേട്ടും കൈകൾ രണ്ടും കെട്ടി, ചുവരിൽ ഒരു കാൽ ഊന്നി മീരയെയും അവളുടെ കൂടെ നിൽക്കുന്ന മാധവിനെയും തന്നെ നോക്കി നിൽക്കുന്നവന്റെ നിശബ്ദത ആണ് അവരെ ഭയപ്പെടുത്തിയത്...

ഞാൻ... അറിയാതെ... ഏട്ടന്റെ കാലിൽ വീണു ഞാൻ മാപ്പ് പറയാം അമ്മേ.. ഇന്നലെ കുടിച്ചിട്ട് ബോധം ഇല്ലാതെ കയറി വന്നപ്പോൾ പറ്റി പോയതാ... ഇനി എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തെറ്റ് ഒരിക്കലും ഉണ്ടാകില്ല...

മാധവ്, മുന്നിൽ നിൽക്കുന്നവനെ നോക്കി ഉമിനീർ ഇറക്കി കൊണ്ട് ഒരു വിക്കലോടെ തന്റെ അമ്മ രാധയെ നോക്കി പറഞ്ഞു...എങ്ങനെ എങ്കിലും ഇതിൽ നിന് തന്നെ ഒന്ന് രക്ഷിക്ക് എന്നൊരു അപേക്ഷയും ഉണ്ടായിരുന്നു മാധവിന്റെ മുഖത്ത്....

എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്റെ ഭഗവാനെ... ഇങ്ങനെ ഒരുത്തൻ എനിക്ക് തന്നെ വന്നു പിറന്നു പോയല്ലോ.. കുടുംബത്തെ നാണം കെടുത്താൻ ഉണ്ടായ സന്തതി...

വാസുദേവൻ നായർ പല്ല് കടിച്ചു കൊണ്ട് മാധവിനെ രൂക്ഷമായി നോക്കികൊണ്ട് തലയിൽ കൈ താങ്ങി നിന്നു..

ഇപ്പോ ഇറങ്ങണം ഇവിടെ നിന്ന്... ഇങ്ങനെ ഒരുത്തനെ ഇനി ഈ കുടുംബത്തിൽ കഴിയാൻ ഞാൻ സമ്മതിക്കില്ല... എന്റെ കുഞ്ഞിനെ ഊറ്റി ജീവിക്കുന്നതും പോരാ അവന്റെ ഭാര്യയെയും വശീകരിച്ചു എടുത്തിട്ട് നിൽക്കുന്നത് കണ്ടില്ലേ...

വാസുദേവൻ മാധവിനെ നോക്കി അമർഷത്തോടെ പറഞ്ഞത് കേട്ടതും അവൻ ഒരു ഞെട്ടലോടെ തന്റെ അമ്മയെ നോക്കി.. പിന്നെ അവരുടെ അടുത്ത് നിൽക്കുന്ന തന്റെ ചേച്ചി ആയ പൂജയെയും അളിയൻ ആയ നീരജിനെയും....

നീരജ് ആണെങ്കിൽ മുന്നിൽ കാണുന്നതിന്റെ പകപ്പിൽ ആയിരുന്നു... ഇളയ അളിയന് അല്പസ്വല്പം തെമ്മാടിത്തരം ഉണ്ടെന്ന് അറിയാമെങ്കിലും ആള് ഇത്രയും ചെറ്റ ആണെന്ന് അവൻ അറിഞ്ഞിരുന്നില്ല..

പൂജ ആണെങ്കിൽ നിനക്കിപ്പോ മതിയായോ എന്ന രീതിയിൽ അവനെ കടുപ്പിച്ചു നോക്കി നിൽക്കുന്നുണ്ട്....

ഇതെല്ലാം കണ്ട് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ചൈതന്യയെ, അഭി ചേർത്ത്

💬 Comments

View all comments