Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]
പറയാലോ ?...
എന്തിനാണ് എന്ന് നിനക്ക് അറിയില്ലേ ......?
അത് നേരത്തേ ഉണ്ടായത് ആണെങ്കിൽ അത് അവിടെ തീർന്നില്ലേ ....
ആ കുട്ടിയുടെ കാര്യം അല്ലാലോ..... അനന്തു... സിത്താര മിസ്സിന്റെ അടുത്തിരിക്കുന്ന ശാരിക മിസ്സാണ് അത് പറഞ്ഞത് .... സിത്താരാ മിസ്സും അതു തന്നെ ആണ് എന്ന് ആങ്ങ്യം കാട്ടി...
പിന്നേ ....എന്താണ് ?
ഞാൻ നിന്റെ ആരാ ....?
എന്റെ ടീച്ചർ.....
അപ്പോൾ അത് അറിയാം .....എന്നിട്ടാണോ സ്വന്തം ടീച്ചറിന് നീ പ്രമലേഘനം എഴുതിയത് ..... അതും സ്വന്തം മകനെ പോലെ നിന്നെ സ്നേഹിക്കുന്ന ഈ എനിക്ക് ....വളരെ ദേഷ്യത്തോടെയും മറ്റൊരു മുഖത്തോടു കൂടിയുമാണ് എന്നോട് ഇത് ചോതിച്ചത് .... ശാരിക്കാ മിസ്സും ഞാൻ ചെയ്തത് തെറ്റാണ് എന്ന ഭാവത്തിൽ തന്നെ എന്നേ നോക്കി .....
ഞാൻ ആകെ തളർന്നു പോയിരുന്നു .... വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ .... സിത്താര മിസ്സിന് എന്നെ എന്റെ സ്നേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ലാ എന്നതും .... ഇതുവരെ ഞാൻ മിസ്സിനോട് കാട്ടിയ സ്നേഹം മറ്റൊരു കണ്ണോടു കൂടിയാണ് എന്ന് മിസ്സ് തെറ്റിദരിക്കകൂടി ചെയ്തപ്പോൾ എന്റെ മനസ് കുറ്റബോദത്താൽ വിങ്ങിപൊട്ടിയിരുന്നു ...
എന്താ നിനക്ക് ഒന്നും പറയാനില്ലേ.....?
അത് .... അത് .....ഞാൻ വാക്കുകൾക്കായി പരതി .....
സ്വന്തം ടീച്ചറുടെ ശരീരത്തെ കുറിച്ച് വർണിക്കാൻ തനിക്ക് വാക്കുകൾ ഉണ്ടയല്ലോ ഇപ്പോൾ അത് എവിടെ ....?
ന്റെ നെഞ്ചിലേക്കുള്ള അവസാനത്തെ ആണി ആയിരുന്നു അത് ....
ഞാൻ അറിയതെ തന്നെ എന്റെ നാക്ക് മന്ത്രിച്ചു ... വളരെ പതിഞ്ഞതും ദയനീയമയ സ്വരത്തിൽ
മിസ്ലേ .....ഞാൻ .... ഞാൻ ..... ഒരിക്കൽ പോലും ഒരു തെറ്റായ കണ്ണുകളോടെ മിസ്സിനേ നോക്കിയിട്ടില്ല... എന്നും ബഹുമാനവും ആദരവും സ്നേഹവും നിറഞ്ഞ കണ്ണുകളോടെയാണ് ഞാൻ മിസ്സിനെ കണ്ടത് ....പിന്നെ മിസ്സ് പ്രിൻസിയോടെ പറഞ്ഞ പോലെ ഒരു ടിച്ചറമ്മയെ കുറിച്ചാണ് കവിതയും.... അതിലേ ഒരോ വരിയും ഞാൻ യറുടെ സ്നേഹത്തേ കുറിച്ചു മാത്രമാണ് എഴുതിയത് ..... അതിന് മിസ്സ് പറയും പോലെ മറ്റൊരു വശം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ....ഞാൻ എന്നും സ്നേഹിച്ചിട്ടേ ഒള്ളു .... ബഹുമാനിച്ചിട്ടേ ഒള്ളു ..... തെറ്റ് പറ്റിയെങ്കിൽ എന്നോട് പൊറുക്കണം....
എങ്ങനെയോ ഞാൻ എന്റെ മനസ് തുറന്നു ... തല താഴ്തി മിസ്സിന്റെ കണ്ണുകളിൽ നോക്കാതെ ആണ് ഞാൻ ഇത്രയും പറഞ്ഞത് .....എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .....
💬 Comments
View all comments