0%

Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Author : kkstories Read All Parts 180
എന്നെ തിരഞ്ഞ് വരുമായിരുന്നു. അവനെ ഒതുക്കകയും വേണം .... രണ്ടു പേരും നമുക്ക് കിട്ടുകയും വേണം...' ശരി സാർ....കണ്ണന്റെ വീട്ടിൽ എത്തിയതും ഞാൻ അമ്മയുടെ ഓർമ്മകളിലേക്ക് വഴുതി വീണു. പച്ചപ്പ് നിറഞ്ഞ നിൽക്കുന്ന പാടം ....എവിടെ നോക്കിയാലും പച്ചപ്പ്: ഇന്ന് ഈ നാഗരികതയ്ക്ക് ഇടയിലും ഇങ്ങനെ ഇപ്പോഴും ആ പച്ചപ്പ് നിലനിൽക്കുന്ന ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്ന് മാത്രം ... അമ്മ കളിച്ചു വളർന്ന ആ പടനും പറമ്പും കുളവും എല്ലാം കണ്ട് ഒരു നിമഷത്തേക്ക് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അമ്മ പറഞ്ഞിട്ടുള്ള പഴയ കഥകൾ ഓർത്തിരുന്ന എന്നെ ആരതി തട്ടി വിളിക്കുകയായിരുന്നു... അതെയ്.... എവിടാ.... ഇറങ്ങുനില്ലേ......? കണ്ണുകൾ തുടച്ച് ഇറങ്ങി വന്ന എന്നോട് അവൾ വീണ്ടും... താൻ എന്തിനാ കരയുന്നേ....? ഒന്നുമില്ലാ .... അല്ലാ ... ഇത് ആരൊക്കെ ആണ് ... ( അമ്മായി ആണ്) നി എന്നാ വന്നേ.... കുടുംബത്തിലെ ഒരു ആവശ്യത്തിനും നിന്നെ കിട്ടാതെ ആയാല്ലോ... അമ്മായി പരാതിപെട്ടി തുറന്നു. ഇപ്പോ കിട്ടിയല്ലോ ...... മനപൂർവം അല്ലാട്ടോ ..... അറിയാടാ .... പക്ഷേ ..... ഇത്ര എങ്കിലും പറഞ്ഞിലെങ്കിൽ ഞാൻ നിന്റെ അമ്മായി ആണ് എന്ന് പറയണതിന് എന്താ അർഥം. അപ്പോ അതാണ് ..... സ്നേഹം കൊണ്ടല്ലാ.. പോടാ..''അല്ലാ മോളെന്താ ഇവന്റെ കൂടെ.. ആരതിയോട് ആണ് അത് ഇവൻ വിളിച്ചപ്പോ വെറുതെ ഇങ്ങ് പോന്നു..... ആനന്നായി മോളെ..... . അവരെവിടെ .....അത്രയും നേരമായിട്ടും കണ്ണനേയും പെണ്ണിനേയും പുറത്ത് കാണാത്ത ആ കാഷയിൽ ഞാൻ ചോതിച്ചു......
ഓ ഇപ്പോഴെങ്കിലും ഓർത്തല്ലോ.... മുകളിലുണ്ട് നാളെ എവിടെയോ പോകുവാ അതിന്റെ ഒരുക്കത്തിലാ ....., ഞാൻ വിളിക്കാം ... വേണ്ടാ വേണ്ടാ... ഞാൻ അങ്ങോട്ടു പോയി കാണാം ഒരു സർപ്രൈസ് ആയിക്കോടെ ....അല്ലേ ആരതി... അവൾ ഒന്ന് ചിരിക്ക മാത്രം ചെയ്തു. താൻ വാടോ.... മുകളിലേക്കുള്ള സ്റ്റെപ്പ് കയറി ചെന്നത്തും എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ച ആണ് എന്നെ കാത്തിരുന്നത്. കയറി വരുന്ന എന്നെ കണ്ടത്തും ആദ്യത്തെ ആ പകപ്പ് മറച്ചു വച്ച് അവൾ ജിഷ്ണ കണ്ണന്റെ ഭാര്യ എന്നോട് ... അനുവേട്ടാ...എന്താ ഇവിടെ .... അപ്പോഴും ഞാൻ വേറെ ഏതോ േലാകത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിരുന്ന എന്റെ ജിഷ്ണ ഇന്ന് കണ്ണന്റെ ഭാര്യാ.... എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു..... ടാ പൊട്ടാ....നീ എന്താണ് ഇവളെ ഇങ്ങനെ നോക്കണ.... എല്ലാം കണ്ടു

💬 Comments

View all comments