0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 281.6K

എന്നെ കണ്ടതും ആ തള്ളയുടെ മുഖത്ത് വിരിഞ്ഞ പുച്ഛം കണ്ടപ്പോ വരേണ്ടിയിരുന്നില്ലന്ന് തോന്നി.... മുറ്റത്തേക്ക് കയറിയ എന്നെ നോക്കി എങ്ങനെയോ തള്ള ചിരിച്ചെന്ന് വരുത്തി ...

"അല്ല ആരാ ഇത് ഈ വഴിയൊക്കെ അറിയോ...??

അതിൽ തന്നെ അറിയാം ഇങ്ങോട്ട് വന്നത് തള്ളക്ക് പിടിച്ചില്ലെന്ന്... ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല...

"കയറിയിരിക്ക്..... "

എന്നിട്ട് അകത്തേക്ക് നോക്കി കുറച്ചുറക്കെ വിളിച്ചു പറഞ്ഞു...

"ലക്ഷ്‌മി മോളെ.... മോളുടെ അശോകൻ മാമൻ വന്നിട്ടുണ്ട്..."

ഞാൻ ഉമ്മറത്തേക്ക് കയറി കസേരയിൽ ഇരുന്ന് കൊണ്ട് തള്ളയോട് പറഞ്ഞു..

"ഞാൻ ഹാജിയുടെ പറമ്പ് നോക്കാൻ വന്നതാ അപ്പോ ഇത്ര അടുത്ത് വരെ വന്നിട്ട് മോളെ കാണാതെ പോയാൽ മോശമല്ലേ...??

"ഏത് പറമ്പ്... ആ കടകൾ നിൽക്കുന്ന ഭാഗമാണോ...??

"അതേ..."

തള്ളയുടെ കണ്ണുകൾ തള്ളുന്നത് ഞാൻ കണ്ടു... പൈസയോട് നല്ല ആർത്തിയാണെന്ന് കേട്ടിട്ടുണ്ട് ....

"ഒരുപാട് പൈസ ആവില്ലേ...??

"അതാവും.. എന്നാലും രണ്ട് കൊല്ലം കിടന്ന വില ഡബിളാകും..."

അതും കേട്ടതോടെ തള്ളയുടെ മുഖമെല്ലാം മാറി...

"ഈ പെണ്ണിതെവിടെ....???

അകത്തേക്ക് നോക്കി ലച്ചുനെ ഉറക്കെ ഒന്ന് കൂടി വിളിച്ചു....

"കുളിക്കാൻ കയറി കാണും..."

വിളി കേൾക്കാതെ ആയപ്പോ എന്നോട് പറഞ്ഞു....

"എന്നിട്ട് കച്ചോടായ....??

"ഏകദേശം "

"കടകളുടെ വാടക തന്നെ കാണുമല്ലേ ഒരുപാട്....??

"അതുണ്ടാകും... വന്നു നോക്കാനുള്ള ബുദ്ധിമുട്ടാ... ഒത്തിരി ദൂരമല്ലേ അവിടുന്നിങ്ങോട്ട്..."

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി തള്ള പൈസയുടെ കണക്കെല്ലാം കേട്ട് വാ പൊളിച്ചിരിക്കുമ്പോ ഞാൻ പറഞ്ഞു..

"പിന്നെ ലച്ചുന്റെ അമ്മയൊക്കെ ഉണ്ടല്ലോ പോയി നോക്കാനും വാടക വാങ്ങാനുമൊക്കെ...."

"അത് നല്ല

💬 Comments

View all comments