0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 965.6K

എന്തെങ്കിലും കാട്ടി കൂട്ടി തള്ളയുടെ മൂഡ് ശരിയാക്കണമെന്ന് എനിക്ക് തോന്നി...

എനിക്ക് വെള്ളമൊഴിക്കാനായി വന്ന ലച്ചൂനോട് ഞാൻ പറഞ്ഞു...

"ലച്ചൂ മോള് പോയി കാറിൽ നിന്നും മാമന്റെ ബാഗ് ഒന്നെടുത്തെ... ചാവി ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ട്..."

അവളൊന്നും മനസ്സിലാവാതെ തലയാട്ടി അകത്തേക്ക് പോയി... ബാഗ് കൊണ്ട് വന്ന് എന്നെ നോക്കിയപ്പോ ഞാൻ പറഞ്ഞു...

"മോളത് തുറന്ന് അതിൽ പൈസ കാണും അതിങ്ങോട്ട് എടുക്ക്..."

"ഇതിൽ കുറെ ഉണ്ടല്ലോ....??

ബാഗും തുറന്നു പിടിച്ച് അവളങ്ങനെ നിന്നു...

"ആ അത് ഞാൻ പറയാൻ മറന്നു... നേരത്തെ ഞാൻ പുറത്ത് പോയില്ലേ അപ്പൊ ഹാജ്യാർ വിളിച്ചിരുന്നു... സ്ഥലത്തിന്റെ കാര്യം പെട്ടന്ന് ശരിയായി വന്നാൽ ആദ്യം കുറച്ചു പൈസ കൂടുതൽ വേണമെന്ന്... "

"എത്രയാ അയാൾ ചോദിച്ചത്...??

തള്ള യുടെ ശബ്ദവും മുഖഭാവവും പഴയ രീതിയിൽ ആയത് ഞാൻ കണ്ടു...

"പതിനഞ്ച് ലക്ഷം ആണ് ചോദിച്ചത്... ഇത് ഇരുപതുണ്ട്... കണ്ണായ സ്ഥലം ആയത് കൊണ്ട് റിസ്ക് എടുക്കാൻ വയ്യ... ഒരുപാട് ആളുകൾ വന്നു നോക്കുന്നുണ്ട് അയാളെ അറിയാലോ ആരെങ്കിലും ഒരു രൂപ കൂട്ടി കൊടുത്ത പിന്നെ ആ സ്ഥലം നോക്കണ്ട.... "

"അത് ശരിയാ..."

"അത് കൊണ്ട് ഈ പൈസ അമ്മയുടെ കയ്യിലിരിക്കട്ടെ... പെട്ടന്നങ്ങാനും അയാൾ പൈസ ചോദിച്ചാൽ എനിക്കവിടെ നിന്ന് ഓടിയെത്താൻ സമയം വേണ്ടേ... ഇവിടെ അമ്മയുടെ കയ്യിലാണെങ്കിൽ അമ്മക്ക് പോയി വേഗം കൊടുക്കാലോ..."

"അതിനെന്താ എപ്പോഴാന്ന് പറഞ്ഞ മതി..."

"അത് മാത്രമല്ല ഹാജ്യാർക്കും ഇവിടെ ഉള്ളവർക്കും മനസ്സിലാവുമല്ലോ ആ സ്ഥലം ഇവിടുത്തെ ആണെന്ന്... അപ്പൊ തന്നെ കടകളുടെയും അതിന്റെ വാടകയുടെയും

💬 Comments

View all comments