0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 969.8K

കാര്യങ്ങൾ അമ്മയെ ഏല്പിക്കാലോ...."

താമര വിടരും പോലെ തള്ളയുടെ മുഖം വിടർന്നു... ലച്ചൂ എന്നെ നോക്കി ചിരിച്ചു കൊണ്ട് മിണ്ടാതെ നിന്നു...

"അല്ല അതിന് മുന്നേ നമുക്കൊന്ന് അളന്നു തിട്ട പെടുത്തണ്ടേ...??

"അത് വേണം ... പൈസ കൊടുക്കുന്ന അന്ന് തന്നെ മുഴുവനും അളന്ന് കല്ലിടണം.. എന്നിട്ട് ഈ ഇരുപത് ലക്ഷം കൊടുത്ത് ബാക്കി ഒരു ആറുമാസത്തിനുള്ളിൽ കൊടുക്കാം..."

"അത്ര പെട്ടെന്ന് കൊടുക്കേണ്ടി വരുമോ...??

"വേണ്ടി വരും.. അയാൾക്കെന്തോ വല്ല്യ ആവശ്യമാണ് പൈസക്ക് വന്നിട്ടുള്ളത്... എഗ്രിമെന്റ് എഴുതി ഒപ്പിടുന്നത് അമ്മയുടെ പേരിലയാൽ കുഴപ്പമുണ്ടോ...???

"ഹേയ് എന്ത് കുഴപ്പം... "

"അത് മതി.. "

"സംസാരിച്ചിരുന്ന് ഭക്ഷണം വിളമ്പാൻ മറന്നു.. മോള് കണ്ടില്ലേ....??

"മതി മതി... വയറ് ഫുൾ ആണ്..."

കുറച്ചു സമയം കൂടി അവിടെയിരുന്ന് ഞാൻ പോകാനായി ഇറങ്ങി...

"ഇപ്പോ തന്നെ പോണോ വെയിലൊക്കെ ആറിയിട്ട് പോയ പോരെ... ??

തള്ളയുടെ സ്നേഹം കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു...

"ഇപ്പൊ പോയാലെ വൈകീട്ട് അവിടെ എത്താൻ പറ്റു... ഇനിയിപ്പോ അളവിന്റെ അന്ന് വരാലോ...??

"അളവിന്റെ അന്ന് മാത്രമല്ല ഇടക്കിടെ വരണം...."

ചിരിച്ചു കൊണ്ട് ഞാൻ പോകാനായി ഇറങ്ങി കാർ വരെ ലച്ചു കൂടെ വന്നു...

"അമ്മക്ക് മോൻ പൈസയൊന്നും അങ്ങനെ അയച്ചു കൊടുക്കില്ല... അയ്യായിരം അയച്ചു കൊടുത്ത് അത് ചെലവാക്കിയ കണക്കും ചേട്ടന് പറഞ്ഞു കൊടുക്കണം..."

"വെറുതെയല്ല ആർത്തി...."

"എന്ന വരിക...??

"വരാടി... വേഗം വരാം...."

"പുറംലോകം കാണിക്കാതെ പൂട്ടിട്ടിരിക്കയ എന്നെ... വേഗം വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും..."

"അമ്മയെ മാറ്റണ്ടേ ഒരു പ്ലാൻ ഉണ്ടാക്കട്ടെ..."

"എന്തെങ്കിലും

💬 Comments

View all comments