0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

അവർ വാങ്ങി.....
രണ്ടു ദിവസം അതിവേഗത്തിലാണ് പോയത്.... വൈകുന്നേരം ആയപ്പോഴേക്കും അശ്വതി എല്ലാം റെഡിയാക്കി വച്ചു.... എയർപോർട്ട് വരെ കൂടെ ചെല്ലാമെന്ന് അശ്വതിയുടെ അച്ഛൻ പറഞ്ഞെങ്കിലും അവൾ നിരസിച്ചു.....
..... വേണ്ട അച്ഛാ രാജേഷ് ഉണ്ടല്ലൊ....
പുലർച്ചെ രണ്ടു മണിക്കായിരുന്നു ഫ്ളൈറ്റ്...... എയർപോർട്ടിൽ വച്ച് തന്നെ മോൾ ഉറങ്ങിയിരുന്നു.... ഫ്ളൈറ്റ് ടേക് ഓഫ് ചെയ്ത് ഏതാനും സമയത്തിനകം അശ്വതിയും ഉറങ്ങിപ്പോയി......
അഞ്ചു മണി കഴിഞ്ഞു ലഗേജുമായി ഇരുവരും പുറത്ത് ഇറങ്ങുമ്പോൾ....
കാത്തു നിൽക്കുന്ന ആളുകളുടെ കൂട്ടത്തിൽ മനോജിനെ കണ്ടതും അച്ഛാ എന്ന വിളിയോടെ മോൾ ഓടി ചെന്നു....മകളെ ഓമനിച്ചു കൊണ്ട് ലഗേജുകൾ എടുത്ത് വെക്കാൻ സഹായിച്ചതല്ലാതെ അയാൾ അശ്വതിയോട് ഒന്നും ചോദിച്ചില്ല...
പ്രതീക്ഷയോടെ അവൾ അയാളുടെ മുഖത്ത് നോക്കിയെങ്കിലും യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു.....
...... റ്റു ബെഡ്റൂം ഫ്ളാറ്റ് ആണ്.... കിച്ചൺ മാത്രം ഷെയറിംഗ്.... ഒരു പോർഷനിൽ ആവശ്യമായ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്...... ഒരു ഗുജറാത്തി ഫാമിലി ആണ്....
അശ്വതിതിയെ ചെരിഞ്ഞു നോക്കി കൊണ്ട് ഡ്രൈവിംഗിനിടയിൽ മനോജ് പറഞ്ഞു......
......ഉം.... മറുപടിയായി മൂളുക മാത്രമാണ് അവൾ ചെയ്തത്.....
വാതിൽ തുറക്കുന്നതിൻറെയും പെട്ടികൾ എടുത്തു വെക്കുന്നതിൻറെയും ശബ്ദം കേട്ടപ്പോൾ അടുത്ത റൂമിലെ സ്ത്രീ മുറി തുറന്ന് പുറത്തേക്ക് വന്നു.....
എന്നാൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അശ്വതിയെ നോക്കി ഒന്ന് ചിരിച്ച ശേഷം അവർ തിരിച്ചു മുറിയിലേക്ക് കയറി പോയി.....
അശ്വതി പെട്ടെന്ന് തന്നെ എല്ലാം എടുത്ത് വച്ച് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറി.. മോൾക്ക് കുപ്പിയിലും മനോജിന് ഗ്ളാസിലും ചായയുമായി മുറിയിലേക്ക് വരുമ്പോൾ കോളിംഗ് ബെൽ

💬 Comments

View all comments