Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]
പിന്നെ ഒന്നും പറഞ്ഞില്ല. ഒരു പുഞ്ചിരിയോടെ അവന്റെ കവിളിൽ ഒന്ന് മുത്തി.
അവൾ ഇതുവരെ റെഡിയായില്ലേ. ഒന്നു വിളിച്ചെ അമ്മച്ചി.. ലേറ്റ് ആവും ഇല്ലേ.പിന്നെ റിൻസി എന്ന് വിളിക്കണ്ട പാപ്പം എന്ന് വിളിച്ച മതി.ലേറ്റ് ആക്കിയതിനു ചെറിയ ഒരു ശിക്ഷ.....
മ്മ് ആയിക്കോട്ടെ....
ഹിരണിനു മറുപടി കൊടുത്ത് മുകളിലേക്കു നോക്കി ആൻസി വിളിച്ചു.
ഡീ... പാപ്പം നീ അവിടെ എന്തെടുക്കുവാ ഇതുവരെ റെഡിയായില്ലേ.....
പാപ്പം നിങ്ങടെ അപ്പൻ ഏലിയാസ്.. പോയ് പുള്ളിയെ വിളി.. ഇടവക പള്ളിയിലെ സെമിത്തേരിയിലുണ്ട് പുള്ളി......
റിൻസിയുടെ മറുപടി കേട്ടു ആൻസി വാ പൊത്തി കണ്ണ് മിഴിച്ചു. തിരിഞ്ഞു ഹിരണിനെ നോക്കിയപ്പോൾ അവൻ വാ പൊത്തി നിന്നു ചിരിക്കുന്നു.
കയ്യിലിരുന്ന ചട്ടുകത്തിന്റെ പിടി വച്ചു അവന്റെ കൈക്കു ഒന്ന് കൊടുത്തു.
അവളെ കൊണ്ട് എന്റെ അപ്പനെ വിളിപ്പിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോ.....
അപ്പോളേക്കും റിൻസി താഴേക്കു ഇറങ്ങി വന്നു
ഹിരൺ ഇട്ടിരുന്ന സെയിം കളർ ബ്ലാക് ജീൻസും ഇളം നീല ബനിയൻ ഫുൾ സ്ലീവ് ടോപ്പും ആണ് അവളും ഇട്ടത്.
ദേ തള്ളേ നിങ്ങളോട് ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ആവശ്യമില്ലാത്ത പേര് വിളിക്കരുതെന്നു.....
അപ്പൊ ഇവൻ വിളിക്കുന്നതോ. അപ്പൊ നിനക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ......
അവൻ എന്നെ വിളിക്കുന്നത് പാപ്പു എന്ന അല്ലാതെ പാപ്പം എന്നല്ല......
അയ്യാ... അവനും വിളിക്കുന്നത് പാപ്പം എന്ന് തന്നെയാ. പിന്നെ ആള് കൂടുന്നിടത്തു മാത്രം അവൻ പാപ്പു എന്ന് വിളിക്കുന്നത്. ഇപ്പൊ തന്നെ അവൻ എന്നെ കൊണ്ട് വിളിപ്പിച്ചതാ...
അവൻ അങ്ങനെ വിളിക്കുന്നു എന്ന്
💬 Comments
View all comments