Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]
വേണ്ടി തുടിക്കുന്നത്.എന്റെ മനസ്സ് മുഴുവൻ നീയാണെന്ന്.എന്നും ഇങ്ങനെ നിന്നെ ചേർത്ത് പിടിക്കാൻ കൊതിക്കുവാണ് ഞാൻ.എന്നും നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്നതാണ് ഞാൻ സ്വപ്നം കാണുന്നത് നിന്റെ സാമീപ്യം അത് എനിക്ക് തരുന്ന സന്തോഷം അതിനു പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല അപ്പു"
പറയാനുള്ളത് അത്രയും മനസ്സിൽ നൂറാവർത്തി അവൾ ഉരുവിട്ടു.അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഇറ്റി വീണു. അപ്പുവിനോടുള്ള അവളുടെ പ്രണയാഗ്നിയുടെ ബാക്കി പാത്രം എന്നോണം...
ഹിരണിന്റെ മനസിലും മറ്റൊന്ന് ആയിരുന്നില്ല. ഓർമ ഉറയ്ക്കാത്ത പ്രായത്തിൽ മനസ്സിന്റെ കോണിൽ എപ്പോളോ കയറി കൂടിയതാണ് പാപ്പു. തന്റെ മാത്രം പാപ്പം. പക്ഷെ തുറന്നു പറയാനുള്ള മനസ്സ് അവനും കാണിച്ചില്ല. അത് മറ്റൊന്നും കൊണ്ടല്ല. പരസ്പരം ഇത്രയും മനസിലാക്കിയിട്ടും ഈ ഒരു കാര്യം മാത്രം മനസ്സിൽ തന്നെ സൂക്ഷിച്ചു. തുറന്നു പറഞ്ഞാൽ തെറ്റായി പോയാലോ.
തനിക്കു തോന്നിയ പ്രണയം അവൾക്കു തിരിച്ചു ഇല്ല എങ്കിൽ അവൾ തന്നെ ഒരു സഹോദരൻ ആയി മാത്രം ആണ് കാണുന്നതെങ്കിൽ പിന്നെ ആരുടേയും മുന്നിൽ ചെന്ന് നിൽക്കാനുള്ള യോഗ്യത പോലും ഉണ്ടാവില്ല
ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞതാണ് അച്ഛനും പപ്പയും.പരസ്പരം എന്നും കാണാൻ വേണ്ടിയാണു ഒരുമിച്ചു സ്ഥലം വാങ്ങി അടുത്തടുത്ത് വീടും വച്ചതും.അച്ഛൻ മരിച്ചിട്ടു ആ ബന്ധത്തിൽ ഒരു വിള്ളൽ ഇതുവരെ വീണിട്ടില്ല. തന്റെ മനസ്സിലെ ആഗ്രഹം അതിന്റെ പേരിൽ ഈ കുടുംബ്ബങ്ങൾ തമ്മിൽ ഒരിക്കലും അകലാൻ പാടില്ല.
എല്ലാ ആഗ്രഹങ്ങളും അവൻ മനസിന്റെ കോണിൽ തന്നെ ഒതുക്കി വച്ചു.
അവളോട് പഴയ അപ്പുവായി അവൻ സംസാരിച്ചു തുടങ്ങി അപ്പുവിന്റെ പാപ്പുവായി
💬 Comments
View all comments