Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]
റിൻസിയും. പരസ്പരം തമാശ പറഞ്ഞും വഴക്കിട്ടു പിണങ്ങിയും ഇണങ്ങിയുമെല്ലാം
അവർ യാത്ര തുടർന്നു.
മൂന്ന് മണിക്കൂറിനു നാല് മണിക്കൂർ എടുത്തു അവർ കോട്ടയം എത്താൻ.
റിൻസി പറഞ്ഞ ഇടത്തെല്ലാം വണ്ടിയും നിർത്തി ഫോട്ടോസും എടുത്തു കുടിക്കാനുള്ളതും കഴിക്കാനുള്ളതും എല്ലാം വാങ്ങി എത്ര സമയം കൂടെ നിർത്താൻ പറ്റുമോ അത്രയും സമയം അവൾ അവനെ കൂടെ നിർത്തി.
അക്ഷര നാഗരിയുടെ ഹൃദയ ഭാഗങ്ങളിൽ മുഴുവൻ അവനുമായി ചുറ്റി നടന്ന റിൻസി ട്രെയിൻ വരുന്നതിനു തൊട്ടു മുന്നെയാണ് സ്റ്റേഷനിൽ എത്തിയത്.
ട്രെയിൻ എടുക്കുന്നതിനു തൊട്ടു മുന്നെ വരെ പരസ്പരം കൈ ചേർത്ത് പിടിച്ച് പിരിയാൻ താല്പര്യമില്ലാത്ത മനസുമായി ഇരുവരും ചേർന്നു നിന്നു.
റിൻസി ട്രെയിനിൽ കയറി ഹിരണിനെ നോക്കി നിന്നു ട്രെയിൻ നീങ്ങി അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ.
പരസ്പരം കണ്മറഞ്ഞതും ഇരുവരുടെയും മുഖം ഇരുണ്ടു മൂടി.
സീറ്റിൽ ചെന്നിരുന്ന് റിൻസി കുറച്ചു മുന്നെ എടുത്ത ഫോട്ടോസ് നോക്കി ഇരുന്നു
ഹിരണിന്റെ ഓർമകളിൽ മുഴുകി റിൻസിയും അവളുടെ കുറുമ്പുകൾ ഓർത്തു പുഞ്ചിരി തൂകി ഹിരണും യാത്ര തുടർന്നു
വരാനിരിക്കുന്നത് തങ്ങളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും കീഴ്മേൽ മറിക്കാൻ പോകുന്ന സംഭവവികസങ്ങൾ ആണെന്ന് അറിയാതെ....
തുടരും...
കർണ്ണൻ....
💬 Comments
View all comments