Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]
ബസിനും കേറി വേണേ പൊക്കോ....
നീ എന്നെ കൊണ്ട് പോകുവോം ചെയ്യും സ്റ്റേഷനിൽ വിടുവോം ചെയ്യും.... കഴിച്ചിട്ട് വേഗം വാ ഞാൻ വീട്ടിൽ കാണും.....
റിൻസി കഴിച്ചു എണീറ്റു.
അമ്മ കുട്ടി പ്ലേറ്റ് ഒന്ന് കഴുകി വച്ചേക്കണേ സമയം ഇല്ലാഞ്ഞിട്ട.......
അതും പറഞ്ഞു അവൾ ചുണ്ട് തുടച്ചു അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് അടുക്കള വഴി ഓടി.
പതുക്ക പോ പെണ്ണെ.... എവിടേലും വീഴും... അതെങ്ങനെ ഇവിടെ ഒരുത്തനെ കണ്ട പിന്നെ പെണ്ണിന് ഊണും വേണ്ട ഉറക്കവും വേണ്ട അവനെ ചൊറിഞ്ഞോണ്ട് ഇങ്ങനെ നടന്ന മതിയല്ലോ....... ഒരു പാപ്പുവും അപ്പുവും....
പ്ലേറ്റ് എല്ലാം എടുത്തു അടുക്കളയിലേക്ക് നടക്കുന്ന വഴി അമ്മ പിറു പിറുത്തു.
അമ്മയുടെ വാക്കുകൾ കേട്ടു ഹിരൺ ചിരിയോടെ എണീറ്റു കൈ കഴുകി അടുക്കളയിലേക്ക് ചെന്നു അമ്മയുടെ സാരി തുമ്പിൽ കയ്യും മുഖവും തുടച്ചു.
നിന്നു തിരിയാത്ത പോകാൻ നോക്ക് ചെറുക്കാ.. ഇനി അവിടുന്നും കഴിക്കണ്ടതല്ലേ.....
അയ്യോ. ഇനി കഴിക്കാനുള്ള സമയം ഒന്നുവില്ല... ലേറ്റ് ആവും.....
ഉവ്വ കഴിക്കാതെ ആൻസി നിന്നെ വിടുവോം ചെയ്യും... രണ്ടു തവണ അവള് അടുക്കളെന്നു വിളിച്ചു ചോദിച്ചു മോനൂട്ടൻ ഇറങ്ങാറായോ എന്ന്.. വേഗം ചെന്നു കഴിച്ചിട്ട് പോകാൻ നോക്ക്......
ശെരി എന്ന. ഉമ്മ........
അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഹിരൺ അടുക്കള വഴി ഇറങ്ങി ഓടി..
സാറ് ഇന്ന് വരുവോ.....
ആം വരും......
ഒത്തിരി രാത്രി ആണേ വണ്ടി ഓടിച്ചു വരാൻ നിക്കണ്ട.....
ആലോചിക്കാം......
അത് പറയുമ്പോളേക്കും അവൻ പപ്പയുടെ വീട്ടിൽ എത്തിയിരുന്നു
അടുക്കള വഴി കയറിയ ഹിരൺ
💬 Comments
View all comments