Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]
പാചകത്തിൽ മുഴുകിയിരുന്ന ആൻസിയെ പിന്നിൽ നിന്നും വട്ടം പിടിച്ചു.
ആ എത്തിയോ .....സുന്ദരൻ.....
ഹാ ഇതെന്ന പിന്നിന്നു വന്നു പിടിച്ചിട്ടു ഒന്ന് പേടിക്കുക പോലും ചെയ്യാത്തത്.......
നീയല്ലാതെ വേറെ ആരാടാ ഇത്ര സ്വതന്ത്രത്തോടെ എന്നെ വന്നു പിടിയ്ക്കാനുള്ളത്.......
ഓഹോ.. അങ്ങനെയോ......
ആം അങ്ങനെ തന്നെ......
പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ
ആൻസി ഏലിയാസ് ഫെർണണ്ടസ് സേവ്യർ തോമസ് പാലപ്പറമ്പിൽ.......
ഡാ ചെറുക്കാ നിന്നോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് എന്നെ പേര് കൂട്ടി വിളിക്കരുത് എന്ന്.. സരസ്വതി ഏട്ടത്തിയെ പോലെ ഞാനും നിനക്ക് അമ്മ തന്നെയാ......
ദാ കിടക്കുന്നു... എന്റെ പോന്നമ്മച്ചി അമേരിക്കൻ പ്രസിഡന്റ്റിനു പോലും ഇല്ല ഇത്രയും നീളവും ഘന ഗാഭീര്യമുള്ള പേര്. എന്ന എടുപ്പ ആ പേരിനു... വേറെ ആർക്കുണ്ട് നമുക്കിടയിൽ അങ്ങനെ...
സരസ്വതി രവീന്ദ്രൻ, ഹിരൺ രവീന്ദ്രൻ, സേവ്യർ തോമസ്, ബിൻസി തോമസ്, റിൻസി തോമസ്... എല്ലാം രണ്ടു വക്കിൽ തീരും. അതൊക്കെ വച്ചു നോക്കുമ്പോ ആൻസി ഏലിയാസ് ഫെർണണ്ടസ് സേവ്യർ തോമസ് പാലപ്പറമ്പിൽ....അതൊരു പവർ ഫുൾ നെയിം തന്നെയാ......
എന്താണാവോ ഇന്നിത്ര സുഖിപ്പിക്കൽ... എന്താ മോനൂന്റെ ഉദ്ദേശം.....
ഓഹ് അങ്ങനെ കൂടുതൽ ഒന്നുവില്ല ഒരു രണ്ടായിരത്തി അഞ്ഞൂറ് അത് മതി.. അമ്മ തന്നു അത്രയും അപ്പൊ ഈ അമ്മയും തരണം.....
പപ്പയുടെ മേശയിൽ ഉണ്ട് പോയി എടുത്തോ....
അത് വേണ്ട. എനിക്ക് അമ്മച്ചിയുടെ നീക്കിയിരിപ്പിൽ നിന്നു മതി.....
അതെന്ന പപ്പയുടെ മേശയിൽ നിന്നു എടുത്ത. അത് നിനക്കും കൂടി അവകാശപ്പെട്ടതാ.. ഈ കാണുന്നത് മുഴുവനും ഇപ്പോളും പപ്പയുടേം രവി ഏട്ടന്റേം പേരിൽ
💬 Comments
View all comments