0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

ഒപ്പം എല്ലാം കേട്ട അവസ്ഥയിൽ നിരഞ്ജനയുടെ മുഖത്തു വിരിഞ്ഞ വിഷാധ ഭാവം ഹിരൺ ആദ്യമായി കാണുകയായിരുന്നു. നേരിൽ കാണുന്ന സമയത്തൊക്കെ ദേഷ്യവും പുച്ഛവും മാത്രം നിലനിന്നിരുന്ന ആ മുഖത്തു അങ്ങനെ ഒരു ഭാവം ഹിരണിന്റെ മനസ്സിൽ കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തി

കൂടുതൽ സമയം ആർക്കും മുഖം കൊടുക്കാതെ ഹിരൺ ഗേറ്റ് തുറന്നു റോഡിലേക്ക് നടന്നകന്നു

അൽപ ദൂരം നടന്നപ്പോളേയിക്കും ബിൻസി കാറുമായി എത്തിയിരുന്നു. അവളോടൊപ്പം മുൻ സീറ്റിൽ കയറിയിരുന്നതല്ലാതെ ബസ് സ്റ്റോപ്പ്‌ എത്തുന്നത് വരെ അവൻ ഒന്നും മിണ്ടിയില്ല തിരിച്ചു അവളും

ബസിൽ കയറുമ്പോളും പരമാവധി ബിൻസിക്കൂ മുഖം കൊടുക്കാതിരിക്കാൻ ശ്രെമിച്ചു. ആരിൽ നിന്നെല്ലാമോ ഒളിച്ചോടാൻ ശ്രമിക്കുന്നത് പോലെ.

എത്തിയിട്ട് വിളിക്കണേ എന്നുള്ള ബിൻസിയുടെ വാക്കുകൾക്കു അവൻ ഒരു മൂളലിലൂടെ മാത്രം മറുപടി പറഞ്ഞു.

ബസ് ഓടി തുടങ്ങിയതും ബിൻസി കണ്ണടച്ച് കഴുത്തിലെ പൊന്കുരിശിൽ അമർത്തി പിടിച്ചത് കണ്ടതോടെ ഹിരണിന്റെ കൺ പോളകൾ അനിയന്ത്രിതമായി ഒന്ന് പിടഞ്ഞു.

പുറം കാഴ്ചകളിലേക്ക് കണ്ണും നാട്ടിരുന്ന ഹിരണിനെ ഉണർത്തിയത് അനീറ്റയുടെ കാൾ ആയിരുന്നു..

ഡാ......എത്ര നേരവായി ഞാൻ കിടന്നു വിളിക്കുന്നു...നീ എന്താ എടുക്കത്തെ!'..

ഇച്ചേയി കൂടെ ഉണ്ടായിരുന്നു അതാ...

നീ ഇപ്പൊ എവിടാ..!..

ബസിൽ.. അങ്ങോട്ട്‌ വരുന്നു.!..

ചുമ്മാ കള്ളം പറയല്ലേ നീ...

നിന്നോട് കള്ളം പറയാനോ നിന്നെ കളിപ്പിയ്ക്കാനോപറ്റുന്ന ഒരു മാനസിക അവസ്ഥയിൽ അല്ല അനീറ്റ ഞാൻ...!

സത്യായിട്ടും നീ എന്നെ കാണാൻ വരുവാണോ അപ്പൊ...

മ്മ്!!..

ഹിരൺ ഒന്ന് മൂളിയതും അങ്ങേ തലയ്ക്കൽ കാൾ കട്ട്‌ ആയി.

എന്തെ കട്ട്‌ ആയതു എന്ന് ചിന്തിച്ചു തീരും മുന്നേ

💬 Comments

View all comments