0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

വാട്ട്സ് ആപ്പിൽ അനീറ്റ വീഡിയോ കാൾ ചെയ്തു

കാൾ അറ്റൻഡ് ചെയ്തു ഹിരൺ മുഖം ഫോക്കസ് ചെയ്തത്തോടെ അനീറ്റയുടെ മുഖം പൂർണചന്ദ്രനെക്കാൾ വര്ണാഭമായി വിടർന്നു.

ഒരു വേള അവൾ വിശ്വസിക്കാതെ ഇരുന്നതിന്നാലോ അല്ല എങ്കിൽ തന്റെ പ്രണയ നാഥൻ തന്നെ കാണാൻ വരുന്നു എന്നത് സത്യമാണ് തിരിച്ചറിഞ്ഞതിന്നാലോ അവളുടെ ഹൃദയം സന്തോഷത്തിന്റെ പെരുമ്പറ മുഴക്കി

ഹിരണിന്റെ മുഖത്തു നോക്കി വിവിധ ഭാവങ്ങൾ കണ്ണിലും മുഖതും വരുത്തി അനീറ്റ അങ്ങനെയേ നോക്കിയിരുന്നു. കണ്ണെടുക്കാൻ തോന്നാതെ തന്നെ. ഒന്നും സംസാരിക്കണം എന്ന് തോന്നിയില്ല അവൾക്കു അവന്റെ ശബ്ദം കേൾക്കണം എന്നും അവൾക്കു തോന്നിയില്ല. നോക്കിയിരിക്കുക... നോക്കും തോറും കൊതി കൂടി വരുന്ന ഹിരണിന്റെ നിഷ്കളങ്കമായ ആ മുഖത്തേയ്ക്ക് നോക്കിയിരിക്കുക അത് മാത്രേ അവൾ അപ്പോൾ ചിന്തിച്ചിരുന്നുള്ളു

കുസൃതി നിറഞ്ഞ അവളുടെ പ്രവർത്തികളും ഭവങ്ങളും കണ്ടതോടെ ഹിരണിന്റെ ചുണ്ടിന്റെ കോണിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അതെ പുഞ്ചിരിയോടെ അവൻ അവളോട്‌ പുരികം രണ്ടും മേലേക്ക് ഉയർത്തി എന്തെ എന്ന് ആരഞ്ഞു.

കണ്ണുകൾ രണ്ടും പതിയെ പൂട്ടി ചുമൽ കൂച്ചി അവൾ ഒന്നുമില്ല എന്ന ഭാവം തിരിച്ചും കാണിച്ചു.

വിടർന്ന പുഞ്ചിരിയോടെ ഹിരൺ ശബ്ദമില്ലാതെ ചുണ്ടനക്കി ചോദിച്ചു

എന്തെ......

അതിനും അവൾക്കു മറുപടി ഉണ്ടായിരുന്നില്ല

മ്ച്ചും

ചുണ്ടുകൾ രണ്ടും കൂർപ്പിച്ചു ഒന്നുമില്ല എന്ന് അവൾ തിരിച്ചു പറഞ്ഞതിൽ പ്രണയത്തിൽ ചാലിച്ച ഒരു ഉമ്മ കൂടി കോർത്തിണക്കിയിരുന്നു

പരസ്പരം പുഞ്ചിരി തൂകി ഏറെ നേരം തുടർന്ന ഇരുവരുടെയും മൗനത്തിനു വിരാമമിട്ടുകൊണ്ട് അനീറ്റ വീണ്ടും സംസാരിച്ചു തുടങ്ങി

എപ്പോ എത്തും ഇവിടെ......

അറിയില്ല ബസിൽ

💬 Comments

View all comments