0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

ചെയ്തിട്ടില്ല എന്ന് എല്ലാവരും മനസിലാക്കട്ടെ....

നീ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എല്ലാവരും അറിഞ്ഞാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരുവോ...

തീരാതെ പിന്നെ.....

അപ്പൊ നീ അന്ന് കല്യാണം കഴിച്ച ആ കുട്ടിയോ... അതിന്റെ കാര്യം എന്താകും എന്ന് നീ ചിന്തച്ചിട്ടുണ്ടോ.....

ഞാൻ എന്തിനാ അതിനെ കുറിച്ച് ചിന്തിക്കുന്നത്....

പിന്നെ ചിന്തിക്കണ്ടേ....

എന്തിനു......

ഈ വീഡിയോ വിഷ്വൽസ് ഞാൻ പറഞ്ഞത് പോലെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കിയാൽ നിന്നെ തെറ്റിദ്ധരിച്ചതിനൊക്കെ പരിഹാരം ആകും.. അത് കൊണ്ട് ആ കുട്ടിക്ക് ഉണ്ടായ നഷ്ടം നികത്താൻ നിനക്ക് കഴിയുമോ....

മനസ്സിലായില്ല......

നീ ഒരു തെറ്റും ചെയ്തിട്ടില്ല ഹിരൺ.... അത് പോലെ അവളും ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ....

ഹിരൺ വീണ്ടും മൂകാനായി.....

ഒരു പുതിയ ജീവിതവും സ്വപ്നം കണ്ടിരുന്ന കുട്ടിയല്ലേ അത് മനഃപൂർവമല്ല എങ്കിൽ കൂടി ആ വിവാഹം മുടങ്ങാൻ നീ ഒരു കാരണക്കാരൻ തന്നെയാണ്.....

അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ അനീറ്റ...

മനസിലാക്കണം... കേൾക്കണം.... അറിയണം ആ കുട്ടിയെ....

എനിക്ക് പറ്റില്ല.....

പറ്റണം ....

എല്ലാവരെയും ഞാൻ മനസിലാക്കണം എന്നെ ആരും മനസിലാക്കരുത്... ഒറ്റപ്പെടുന്നവന്റെ വേദന അത് ആർക്കും മനസിലാവില്ല....

ഹിരൺ അത്യാവശ്യം ദേഷ്യത്തോടെയാണ് അത് പറഞ്ഞത്... അപ്പോളും അനീറ്റ അത് പുഞ്ചിരിയോടെയാണ് നോക്കി കണ്ടത്...

അവളുടെ പുഞ്ചിരി കണ്ടതോടെ ഹിരണിന്റെ ദേഷ്യം വീണ്ടും പതിന്മടങ്ങു വർദ്ധിച്ചു...

അല്ലേലും എന്നെ പറഞ്ഞാൽ മതിയല്ലോ...

നീയെങ്കിലും എന്റെ അവസ്ഥ മനസിലാക്കും എന്ന് കരുതി... ഇല്ല. ഒരു വിഷയം ഉണ്ടാകുമ്പോൾ പെണ്ണ് എല്ലാം ഒരേ പോലെയാ..

ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ അവൾക്കരികിൽ

💬 Comments

View all comments