Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
മുകളിലേക്കു ഉയർത്തി കണ്ണ് ഒന്ന് കൂർപ്പിച്ചു ഹിരണിനെ ചൂഴ്ന്ന് നോക്കി..
കുസൃതി നിറഞ്ഞ അവളുടെ പ്രവർത്തികൾ കണ്ട ഹിരൺ ചുണ്ടും പല്ലും അമർത്തി ചിരി അടക്കാൻ പാട് പെട്ടു... ആ പെടാപാടിനിടയിലും അവന്റെ കവിളിന്റെ കോണിൽ ചുണ്ടുകൾ ഒരു നേർത്ത പുഞ്ചിരിയുടെ അലകൾ തീർത്തു...
ഉയർന്നിരുന്ന അവളുടെ പുരികങ്ങൾ താഴേക്ക് ഇറങ്ങി അവളുടെ സ്വാഭാവിക സൗന്ദര്യത്തിനു മാറ്റ് കൂട്ടി. കൂർപ്പിച്ചു വച്ച ചുണ്ടുകൾ ഉൾവലിഞ്ഞു നനവൂറുന്ന അധര പാളികൾക്കിടയിൽ നേർത്ത ഒരു ഇടനാഴി തീർത്തു... പാൽ നിറമാർന്ന അവളുടെ കിന്നരി പല്ലുകൾ വെളിവായതിൽ തന്നെ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു..
പിണക്കം നടിച്ചിരുന്ന തന്റെ മുഖത്തെ പുഞ്ചിരി മറച്ചു പിടിക്കാൻ അവൾ ഇടം കൈ തലം ഉപയോഗിച്ച് മുഖത്തിന്റെ പാതി മറച്ചു പിടിച്ചു. ഇടം കണ്ണിൽ വീണ്ടും ഹിരണിനെ ഒന്ന് പാളി നോക്കി...
പാതി മറഞ്ഞ തന്റെ മുഖത്തിന്റെ വശ്യമായ സൗന്ദര്യത്തിൽ ഹിരൺ മതി മറന്നു നിൽക്കുന്ന കാഴ്ച്ചയാണ് അനീറ്റയ്ക്ക് കാണാൻ കഴിഞ്ഞത്..
മുത്തു പൊഴിയും പോലെ ചിരിച്ചു കൊണ്ടവൾ രണ്ടു കയ്യാലും മുഖം മറച്ചു പിടിച്ചു. ആദ്യരാത്രിയിലെ ഒരു നവവധുവിന്റെ നാണമായിരുന്നു അവളിൽ പ്രതിധ്വനിച്ചത്...
വീണ്ടും അവൾ കള്ള ഗൗരവത്തിന്റെ മൂടുപടം എടുത്തണിഞ്ഞു....
അപ്പോഴും ഹിരൺ സ്വത സിദ്ധമായ പുഞ്ചിരിയിൽ അങ്ങനെയേ അവളെ നോക്കി നിന്നു......
എവിടെയാ......
കള്ള ഗൗരവം വെടിഞ്ഞു അവൾ കാതരായായി കൊഞ്ചി...
ഹോസ്റ്റലിൽ.......
ഞാൻ വിളിച്ചിട്ട് എന്താ എടുക്കാഞ്ഞേ.....വല്ലതും കഴിച്ചായിരുന്നോ.....
ആം കഴിച്ചു.....കഴിച്ചോണ്ടിരുന്നപ്പോളാ വിളിച്ചത്.. അടുത്ത് ബൈജു അണ്ണൻ ഉണ്ടായിരുന്നു....
അയ്യോ... ഞാൻ വിളിക്കുന്നത് കണ്ടോ....
ആം കണ്ടു...
അയ്യേ... എന്നിട്ട്
💬 Comments
View all comments